വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ഇന്ന്..

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ 75ാം വാര്‍ഷികവും തിരുനാളും ഇന്ന് ആഘോഷിക്കുന്നു.രാവിലെ 5.30നു തീര്‍ത്ഥാടനകേന്ദ്രം റെക്ടര്‍ ഫാ. ജോസഫ് വള്ളോംപുരയിടത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു . 6.45നും എട്ടിനും വിശുദ്ധകുര്‍ബാനയും വിശുദ്ധ അൽഫോൻസാമ്മയോടുള്ള നൊവേനയും നടന്നു. ഇന്ന് രാവിലെ 11ന് മണിക്ക് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തിരുനാള്‍ റാസ അര്‍പ്പിച്ച് സന്ദേശം നല്‍കും. ഉച്ചകഴിഞ്ഞു മൂന്നിനും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുര്‍ബാന. വൈകുന്നേരം 6.30ന് ജപമാലയോടെ തിരുനാളിനു സമാപനമാകും.കോവിഡ് നിയന്ത്രണങ്ങള്‍ക്കു വിധേയമായി വിശ്വാസികള്‍ക്കു തിരുനാളില്‍ പങ്കെടുക്കാം. കോവിഡ് സുരക്ഷാ നടപടികള്‍ പാലിച്ച് അല്‍ഫോന്‍സാമ്മയുടെ കബറിടം സന്ദര്‍ശിക്കാം. https://youtube.com/c/StAlphonsaShrine, https://youtube.com/c/PalaiRoopathaOfficial
എ​​ന്നി യൂ​​ട്യൂ​​ബ് ചാ​​ന​​ലി​​ലും alphonsa.org എ​​ന്ന വെ​​ബ്സൈ​​റ്റി​​ലൂ​​ടെ​​യും അ​​ൽ​​ഫോ​​ൻ​​സാ തീര്‍ത്ഥാടന കേ​​ന്ദ്ര​​ത്തി​​ലെ തി​​രു​​ക്കർ​​മ​​ങ്ങ​​ളി​​ൽ ത​​ത്സ​​മ​​യം പ​​ങ്കെ​​ടു​​ക്കാം.