നിക്കരാഗ്വയിലെ കത്തോലിക്കാ സഭയ്ക്ക് വേണ്ടിയുള്ള അന്താരാഷ്ട്ര പ്രാർത്ഥനാ ദിനം ഇന്ന്

നിക്കരാഗ്വയിലെ കത്തോലിക്കാ സഭയ്ക്ക് വേണ്ടിയുള്ള അന്താരാഷ്ട്ര പ്രാർത്ഥനാ ദിനം ഇന്ന്.

ലാറ്റിൻ അമേരിക്കൻ എപ്പിസ്കോപ്പൽ കൗൺസിലും (CELAM) ലാറ്റിനമേരിക്കൻ, കരീബിയൻ റിലീജിയസ് കോൺഫെഡറേഷനും (CLAR) ചേർന്നാണ് ഈ പ്രാർത്ഥനാ ദിനത്തിന് ആഹ്വാനം ചെയ്‌തത്.

കൊളംബിയ, പനാമ, ഇക്വഡോർ, പെറു എന്നിവിടങ്ങളിൽ വൈകുന്നേരം 6:00 മണി മുതൽ നിക്കരാഗ്വയിലെ കത്തോലിക്കാ സഭയ്ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനകൾ നടക്കും. (മെക്സിക്കോയിലും മധ്യ അമേരിക്കയിലും വൈകുന്നേരം 5:00 മണിക്ക്). ഇന്നാണ് സഭ കരുണയുടെ മാതാവിന്റെ തിരുനാൾ ആഘോഷിക്കുന്ന ദിനം. “അധികാരമുള്ളവർ ജനങ്ങളുടെ നിലവിളി കേൾക്കട്ടെ. ആയിരക്കണക്കിന് കുടിയേറ്റക്കാർക്കുവേണ്ടി, ക്രൂശിക്കപ്പെട്ടവന്റെ അതേ വേദന അനുഭവിക്കുന്ന സഭയ്ക്കുവേണ്ടി ഒറ്റപ്പെട്ടുപോകുന്ന ഏറ്റവും ദരിദ്രർക്കും ദുർബലർക്കും വേണ്ടിയാണ് പ്രാർത്ഥനാ ദിനമായി ആചരിക്കുന്നത്.” സംഘാടകർ പറയുന്നു.

നിക്കരാഗ്വയിലെ പ്രസിഡന്റ് ഡാനിയേൽ ഒർട്ടെഗയുടെ ഭാര്യയും വൈസ് പ്രസിഡൻ്റുമായ റൊസാരിയോ മുറില്ലോയുടെയും ഏകാധിപത്യ ഭരണകൂടം കത്തോലിക്കാ സഭയെ പീഡിപ്പിക്കുകയാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group