ബൈബിൾ കമ്മീഷൻ നടത്തുന്ന തിയോളജി കോഴ്സിലേക്ക് രജിസ്റ്റർ ചെയ്യുവാനുള്ള അവസാന തീയതി ഇന്ന്

ബൈബിൾ കമ്മീഷൻ്റെ കീഴിൽ ഉള്ള നാലാം ബാച്ചിലേക്കുള്ള തിയോളജി കോഴ്സ് രജിസ്ട്രേഷൻ 2022 ജനുവരി മാസം ആരംഭിച്ച് ജൂലൈ 5 (ഇന്ന് ) അവസാനിക്കുന്നു.

ഈ കോഴ്സിൽ ചേരാൻ താൽപ്പര്യമുള്ളവർ ഉടൻ തന്നെ പേര്, ഇടവക, ഫോൺ നമ്പർ എന്നിവ ഓഫീസ് വാട്സാപ്പ് നമ്പരിൽ +91 8590875125 അയക്കുക.

കോഴ്സിനെക്കുറിച്ചുള്ള വിശദ വിവരങ്ങൾ താഴെ പറയുന്നു.

1. കോഴ്സിൻ്റെ രജി. ഫീസ് ഒരാൾക്ക് 2000 രൂപയും, ഓരോ മാസവും നടക്കുന്ന ക്ലാസ്സിൻ്റെ മെസ്സ് ഫീ ഒരാൾക്ക് 150 രൂപയും ആണ്.

2. രണ്ട് വർഷത്തെ കോഴ്സാണിത്

3. എല്ലാ മാസവും രണ്ടാം ശനിയാഴ്ചകളിലാണ് ഇതിൻ്റെ ക്ലാസ്സുകൾ നടത്തപ്പെടുന്നത്.

4. ആകെ 33 ബുക്കുകൾ ആണ് ഈ കോഴ്സിനായി പഠിക്കാനുള്ളത്.
രജിസ്ട്രേഷൻ ഫീസ് സുവിശേഷഭവനിൽ അടച്ച് കഴിയുമ്പോൾ 33 ബുക്കുകളും, രജിസ്ട്രേഷൻ ചെയ്യാനുള്ള ഫോമും ചേരുന്നവർക്ക് നൽകുന്നതായിരിക്കും. ഫോം പൂരിപ്പിച്ച് പാസ്പോർട്ട് സൈസ് ഫോട്ടോ ഒട്ടിച്ച് ക്ലാസ്സിന് വരുമ്പോൾ ഓഫീസിൽ എത്തിക്കേണ്ടതാണ്.

4 . ഓരോ മാസത്തെയും ക്ലാസ്സിൽ പഠിപ്പിക്കുന്ന ബുക്കുകളുടെ അസൈൻമെൻ്റ് അടുത്ത ക്ലാസ്സിന് വരുമ്പോൾ കൊണ്ടുവരേണ്ടതാണ്.

5. പരമാവധി 80 ശതമാനം ഹാജറും, അസൈൻമെൻ്റും ഉള്ളവർക്ക് ആലുവ സെൻ്റ് ജോസഫ്സ് പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ സർട്ടിഫിക്കറ്റ് നൽകപ്പെടുന്നു.

6. ഇതുവരെ രണ്ട് ബാച്ചുകാർക്ക് കോഴ്സ് പൂർത്തീകരിച്ച സർട്ടിഫിക്കറ്റ് കൊടുത്തു കഴിഞ്ഞു. മൂന്നാമത്തെ ബാച്ചിൻ്റെ കോഴ്സ് നിലവിൽ നടന്നു കൊണ്ടിരിക്കുന്നു.

7. നാലാം ബാച്ചിലേക്ക് തിയോളജി കോഴ്‌സ് രജിസ്ട്രേഷൻ അവസാന തീയതി 2022 ജൂലൈ – 5.

8.മതബോധനാദ്ധ്യാപകരായിട്ടുള്ളവർ, ബി.സി.സിയിൽ നിന്നുള്ളവർ, കെ.സി. വൈ.എം, ജീസസ് യൂത്ത് , കരിസ്മാറ്റിക്ക് കൂട്ടായ്മകളിൽ നിന്നുള്ളവർ, മറ്റ് സംഘടനകളിൽ നിന്നുള്ളവർക്കും, ജാതി മത ഭേദമെന്യേ ചേരാനാഗ്രഹിക്കുന്ന മറ്റെല്ലാവർക്കും ഈ കോഴ്സ് പൂർത്തീകരിച്ച് സർട്ടിഫിക്കറ്റ് നേടാവുന്നതാണ്.

എല്ലാവരും ഈ കോഴ്സിലൂടെ ബൈബിൾ വ്യാഖ്യാനിച്ച് പഠിക്കാനുള്ള, മനസ്സിലാക്കാനുള്ള ഈ സുവർണ്ണാവസരം പരമാവധി പ്രയോജനപ്പെടുത്തുക.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group