കുട്ടികൾക്കായുള്ള പ്രഥമ ആഗോള ദിനത്തിന് ഇന്ന് തിരി തെളിയും വത്തിക്കാനിലെ ആഘോഷത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പതിനായിരത്തിലധികം കുട്ടികള്‍ പങ്കെടുക്കും.
“ഇതാ സകലവും ഞാൻ നവീകരിക്കുന്നു” – വെളിപാടിന്റെ പുസ്തകം ഇരുപത്തിയൊന്നാം അധ്യായം അഞ്ചാം വാക്യത്തിൽ നിന്ന് അടർത്തിയെടുത്ത ഈ വാക്കുകളാണ് കുട്ടികളുടെ പ്രഥമ ലോകദിനാചരണത്തിൻറെ വിചിന്തന പ്രമേയം. ഇന്നു മെയ് 26 ഞായറാഴ്ച വത്തിക്കാനിൽ വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ അങ്കണത്തിലാണ് ആഘോഷം നടക്കുക.
പരിശുദ്ധ ത്രീത്വത്തിൻറെ തിരുനാൾ ദിനം കൂടിയായ ഇന്നു ഞായാറാഴ്ച കുട്ടികളുടെ ലോക ദിനാചരണത്തോടനുബന്ധിച്ച് വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ ദിവ്യബലി അർപ്പിക്കും. സാംസ്കാരിക-വിദ്യാഭ്യാസ കാര്യങ്ങൾക്കായുള്ള റോമൻ കൂരിയ വിഭാഗമാണ് ഫ്രാൻസിസ് പാപ്പയുടെ സാന്നിധ്യത്തിൽ നടക്കുന്ന ഈ ദിനാചരണത്തിന് ചുക്കാൻ പിടിക്കുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group