മേരീക്വീൻസ് മിഷൻ ആശുപത്രിയുടെ 65ാം വാർഷികദിനത്തോടനുബന്ധിച്ച് അതിനൂതന സംവിധാനങ്ങളോടു കൂടിയ മോഡുലാർ ഓപറേഷൻ തിയറ്റർ സമുച്ചയവും ക്രിട്ടിക്കൽ കെയർ യൂണിറ്റുകളുടെയും ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.പൂർണമായും അന്താരാഷ്ട്ര നിലവാരത്തിൽ സജ്ജീകരിച്ചിരിക്കുന്ന ഓപറേഷൻ തീയറ്ററുകളിൽ സങ്കീർണ ന്യൂറോ സർജറികളും അവയവമാറ്റ ശസ്ത്രക്രിയകളും സുരക്ഷിതമായി നടത്താനാകുമെന്ന് ആശുപത്രി ഡയറക്ടർ ഫാ. സന്തോഷ് മാത്തൻകുന്നേൽ സിഎംഐ അറിയിച്ചു.ഇതോടെ കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ ആറു താലൂക്കുകളിലുള്ള ജനങ്ങൾക്ക് തങ്ങളുടെ സമീപത്തു തന്നെ ലോകോത്തര നിലവാരമുള്ള ചികിത്സാ സംവിധാനങ്ങൾ കുറഞ്ഞ ചെലവിൽ ലഭ്യമാകും.ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു നടത്തുന്ന ചടങ്ങിൽ ഓപറേഷൻ തീയറ്റർ, ക്രിട്ടിക്കൽ കെയർ വിഭാഗം സമുച്ചയങ്ങളുടെ വെഞ്ചെരിപ്പ് കാഞ്ഞിരപ്പള്ളി രൂപത മുൻ ബിഷപ് മാർ മാത്യു അറയ്ക്കൽ നിർവഹിക്കും. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, സിഎംഐ സഭ പ്രൊവിൻഷ്യൽ ഫാ. ജോർജ് ഇടയാടിയിൽ തുടങ്ങിയവർ പങ്കെടുക്കും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group