നിയമന അംഗീകാര തടസം നീക്കണമെന്ന് ആവശ്യപ്പെട്ട്കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് പ്രതിഷേധദിനമായി ആചരിക്കും.
കേരളത്തിലെ 32 രൂപതകളിലെയും സ്കൂളുകളില്‍ ബാഡ്ജ് ധരിച്ച് പ്രതിഷേധദിനം നടത്തും. നിയമന അംഗീകാരം ലഭിക്കാത്ത അധ്യാപകര്‍ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും ഇമെയിലും അയയ്ക്കും.
ബ്രോക്കണ്‍ സര്‍വീസ് പെന്ഷന് പരിഗണിക്കുക, കെ ടെറ്റ് തടസ്സം പരിഹരിക്കുക, ന്യൂ ഓപ്പണ്‍ സ്കൂളുമായി ബന്ധപ്പെട്ട നിയമന തടസങ്ങള്‍ മാറ്റുക തുടങ്ങിയ ആവശ്യങ്ങളും പ്രതിഷേധ ദിനത്തില്‍ ഉന്നയിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ടി. വര്‍ഗീസ് പറഞ്ഞു. പ്രതിഷേധദിനം കോഴിക്കോട് സെന്റ് വിന്‍സന്റ് കോളനി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കും. സംസ്ഥാന ഡയറക്ടര്‍ ഫാ. ചാള്‍സ് ലെയോണ്‍ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ബിജു ഓളാട്ടുപുറം, ട്രഷറര്‍ മാത്യു ജോസഫ്, മോണ്‍. ജെന്സണ് പുത്തന്‍വീട്ടില്‍ എന്നിവര്‍ പ്രസംഗിക്കും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group