ഇന്ന് വി. ജിയാനാ ബേറെറ്റ മോളായുടെ തിരുനാൾ…

സെന്റ് ജിയാനയുടെ കഥ ഇങ്ങനെയാണ് 39 വയസ്സിനുള്ളിലെ ജീവിതത്തിലൂടെ ജിയാന ബെറെറ്റ മോള ഒരു ശിശുരോഗവിദഗ്ദ്ധയും ഭാര്യയും അമ്മയും വിശുദ്ധയുമായി…!!! കേട്ടിട്ട് അത്ഭുതം തോന്നുന്നു അല്ലേ…??? ഇറ്റലിയിലെ മിലാനോയ്ക്കടുത്തുള്ള മജന്തയിലെ ക്രൈസ്തവ കുടുംബത്തിൽ ആൽബർട്ടോ ബേറെറ്റയുടെയും മരിയ ബെറെറ്റയുടെയും 13 മക്കളിൽ പത്താമത്തെയാളായാണ് അവൾ ജനിച്ചത്. സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റിയുടെ സജീവ അംഗവും കത്തോലിക്കാ ആക്ഷൻ പ്രസ്ഥാനത്തിലെ നേതാവുമായി ജിയാന സ്കീയിംഗും പർവതാരോഹണവും ആസ്വദിച്ചു വളർന്നു വന്നു.പവിയ സർവകലാശാലയിൽ നിന്ന് വൈദ്യശാസ്ത്രത്തിലും ശസ്ത്രക്രിയയിലും ബിരുദം നേടി, ഒടുവിൽ ശിശുരോഗവിദഗ്ദ്ധയായി.1952 -ൽ ജിയാന മെസ്സെറോ എന്ന ചെറുപട്ടണത്തിൽ ഒരു ക്ലിനിക്ക് ആരംഭിച്ചു, അവിടെ വച്ച് എഞ്ചിനീയറായ പിയട്രോ മൊല്ലയെ കണ്ടുമുട്ടി.1955 -ലെ അവരുടെ വിവാഹത്തിന് തൊട്ടുമുമ്പ് ഗിയാന പിയട്രോയ്ക്ക് എഴുതി:”കർത്താവ് പുരുഷന്മാരുടെയും സ്ത്രീകളുടെയും ആത്മാവിലേക്ക് പകർന്ന ഏറ്റവും മനോഹരമായ വികാരമാണ് സ്നേഹം.”അടുത്ത നാല് വർഷത്തിനുള്ളിൽ മൊല്ലസിന് മൂന്ന് മക്കളുണ്ടായി പിയർ‌ലൂയിഗി, മരിയോളിന, ലോറ.ഈ മൂന്ന് കുട്ടികളുടെയും പ്രസവാവസ്ഥകൾ ജിയാനക്ക് ആരോഗ്യപരമായി അസ്വസ്ഥതകൾ സമ്മാനിച്ചാണ് കടന്നു പോയത്.തുടർന്നുള്ള രണ്ട് ഗർഭാവസ്ഥകൾ ഗർഭം അലസലിൽ അവസാനിക്കുകയും ചെയ്തു.അവസാന ഗർഭാവസ്ഥയുടെ തുടക്കത്തിൽ, ഗിയാനയ്ക്ക് ഗർഭാശയത്തിൽ ഒരു കുട്ടിയും ട്യൂമറും ഉണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തി.ട്യൂമർ നീക്കംചെയ്യാൻ അവർ ശസ്ത്രക്രിയാ വിദഗ്ധരെ അനുവദിച്ചെങ്കിലും അവൾ തന്റെ ഉള്ളിൽ സംവഹിക്കുന്ന കുഞ്ഞിനെ രക്ഷിക്കണമെന്നും എന്റെ കുഞ്ഞിനെ ദൈവകരങ്ങളിൽ സമർപ്പിക്കുന്നുവെന്നും ഭർത്താവിനോട് പറഞ്ഞു. 1962ഏപ്രിൽ 20-ന് ദുഃഖവെള്ളിയാഴ്ച ദിവസം ജിയാനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദുഃഖ ശനിയാഴ്ച അവൾക്ക് നാലാമത്തെ കുട്ടി ഇമാനുവേല മോള മോൻസയിലെ ആശുപത്രിയിൽ വച്ച് ജനിച്ചുവെങ്കിലും ശസ്ത്രക്രിയാനന്തര സങ്കീർണതകൾ കാരണം അണുബാധയുണ്ടായി.
താമസിയാതെ ജിയാനയുടെ സ്ഥിതി വഷളായി. അവളുടെ ജീവൻ രക്ഷിക്കാനും വേദന ശമിപ്പിക്കാനുമുള്ള ഡോക്ടർമാരുടെ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. ”ഈശോയെ ഞാൻ നിന്നെ സ്നേഹിക്കുന്നു ”എന്ന് ആവർത്തിച്ച് ഉരുവിട്ടുകൊണ്ട് ജിയാനയുടെ പാവനാത്മാവ് സ്വർഗ്ഗത്തിലേക്ക് പറന്നുയർന്നു. മെസെറോയുടെ സെമിത്തേരിയിൽ അവളുടെ മൃതദേഹം സംസ്‌കരിച്ചു. 39-മത്തെ വയസ്സിൽ ജീവൻ വെടിഞ്ഞ ജിയാനയുടെ മരണത്തെ പോൾ ആറാമൻ മാർപ്പാപ്പ വിശേഷിപ്പിച്ചത് ”ബോധപൂർവ്വമായ ബലിയർപ്പണം” എന്നാണ് ജിയാന ബെറെറ്റ മോളയെ 1994- ൽ 10 വർഷത്തിനുശേഷം ജോൺ പോൾ രണ്ടാമൻ മാർപാപ്പ വിശുദ്ധരുടെ പട്ടികയിൽ ചേർത്തു. ജിയാനയുടെ മരണം സംഭവിച്ച ഏപ്രിൽ 28 തിരുനാളായി സഭ ആചരിക്കുന്നു. വി. ജിയാന, ഗർഭിണികൾക്കും, ഗർഭവസ്ഥയിൽ കഴിയുന്ന സഹോദരിമാർക്കും, മക്കളില്ലാതെ ഭാരപ്പെടുന്നവർക്കും വേണ്ടി നീ ഈശോയോട് മാധ്യസ്ഥം അപേക്ഷിക്കേണമേ…

അജി ജോസഫ് കാവുങ്കൽ


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group