വത്തിക്കാൻ സിറ്റി: ലോകസമാധാനത്തിന് വേണ്ടിയും പ്രത്യേകിച്ച് യുക്രെയ്ന് വേണ്ടിയും പരിശുദ്ധ പിതാവ് ഇന്ന് ജപമാല ചൊല്ലി പ്രാർത്ഥിക്കും.
വത്തിക്കാൻ സമയം വൈകുന്നേരം ആറു മണിക്ക് ആയിരിക്കുംസമാധാന രാജ്ഞിയായ മറിയത്തിന്റെ തിരുസ്വരൂപത്തിന് മുൻപിൽ പരിശുദ്ധ പിതാവ് ജപമാല ചൊല്ലുക.
ലോകം മുഴുവനുമുളള കുടുംബങ്ങളോട് ഈ പ്രാർത്ഥനയിൽ പങ്കെടുക്കുവാൻ മാർപാപ്പാ ആഹ്വാനം ചെയ്തിട്ടുണ്ട്.
പരിശുദ്ധ അമ്മയോടുള്ള വണക്കത്തിനായി പ്രത്യേകം സമർപ്പിച്ചിരിക്കുന്ന ഈ മാസത്തിന്റെ അവസാനത്തിൽ, സെന്റ് മേരി മേജർ ബസിലിക്കയിലായിരിക്കും പാപ്പായുടെ പ്രത്യേക നിയോഗങ്ങൾക്ക് വേണ്ടിയുള്ള ജപമാല പ്രാർത്ഥന നടക്കുക.
സമാധാന രാജ്ഞിയായ മറിയത്തിന്റെ രൂപം ഇവിടെ പ്രതിഷ്ഠിച്ചത് ബെനഡിക്ട് പതിനഞ്ചാമൻ മാർപാപ്പയാണ്. 1918 ൽ ഒന്നാം ലോക മഹായുദ്ധം നടന്നു കൊണ്ടിരിക്കുന്ന അവസരത്തിൽ ലോകസമാധാനത്തിനും യുദ്ധസമാപനത്തിനും വേണ്ടി ബെനഡിക്ട് പതിനഞ്ചാമൻ മാർപാപ്പാ ഈ രൂപത്തിന് മുമ്പിൽ പ്രാർത്ഥന നടത്തിയിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group