ടോള്‍ ബൂത്തുകള്‍ ഇല്ലാതാക്കാനുള്ള സംവിധാനം രാജ്യമെമ്ബാടും ഉടൻ നിലവില്‍ വരും. ടോള്‍ പിരിവിനായി ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം (ജിഎന്‍എന്‍എസ്‌എസ്) ഏർപ്പെടുത്താനാണ് കേന്ദ്ര സർക്കാർ നീക്കം.
2024 ൻ്റെ അവസാനം സിസ്റ്റം ഇന്ത്യയില്‍ നടപ്പിലാക്കുമെന്ന് പല തവണ കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞിട്ടുണ്ടായിരുന്നു. നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ രാജ്യത്തെ രണ്ട് ഹൈവേകളില്‍ സംവിധാനം നടപ്പാക്കിയിട്ടുണ്ട്.
കര്‍ണാടകയിലെ ബംഗളൂരു-മൈസൂര്‍ ദേശീയ പാതയിലും ഹരിയാനയിലെ പാനിപ്പത്ത്-ഹിസാര്‍ ദേശീയ പാതയിലുമാണ് ഈ അത്യാധുനിക സംവിധാനം പ്രവർത്തിക്കുന്നത്. സ്ഥിരം ടോള്‍ ബുത്തുകള്‍ ഈ സംവിധാനത്തില്‍ ആവശ്യമില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. സാറ്റലൈറ്റ് സഹായത്തോടെ വാഹനങ്ങള്‍ ട്രാക്ക് ചെയ്യപ്പെടുന്നതിനാലാണ് ടോള്‍ ബൂത്തുകളുടെ പ്രസക്തി ഇല്ലാതാവുന്നത്. ടോള്‍ ബൂത്തുകളിലെ നീണ്ട ക്യൂവില്‍ കുടുങ്ങി സമയം നഷ്ടമാകുന്ന അവസ്ഥയും ഇതോടെ ഇല്ലാതാകും.
സഞ്ചരിക്കുന്ന ദൂരത്തിനു മാത്രം പണം നല്‍കിയാല്‍ മതി. അതിനാല്‍ ചെറിയ യാത്രകള്‍ക്കും മുഴുവന്‍ ടോള്‍ തുക നല്‍കേണ്ടി വരും എന്ന അവസ്ഥയും അവസാനിക്കും.
വിവിധ ഘട്ടങ്ങളിലൂടെയാവും പൂർണമായും ജിഎന്‍എസ്‌എസ് സിസ്റ്റത്തിലേക്ക് മാറുന്നത്. തുടക്കത്തില്‍ പുതിയ സംവിധാനവും ഫാസ്ടാഗും ചേര്‍ന്നുള്ള സംവിധാനമാണ് വരിക. നിലവിലുള്ള ഫാസ്ടാഗ് സിസ്റ്റം റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ വഴിയാണ്പ്രവര്‍ത്തിക്കുന്നത്. ടോള്‍ ബൂത്തുകളിലൂടെ ഫാസ്ടാഗ് പതിപ്പിച്ച വാഹനങ്ങള്‍ കടന്നുപോവുമ്ബോള്‍ പണം ഓട്ടോമാറ്റിക്കായി ഈടാക്കുന്നതാണ് ഈ രീതിയുടെ പ്രത്യേകത. ഫാസ്ടാഗുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടില്‍ നിന്നാണ് പണം സ്വീകരിക്കുന്നത്. ഇതുവഴി ടോള്‍ ബൂത്തുകളിലെ നീണ്ട ക്യൂവിൻ്റെ നീളം കുറയ്ക്കാൻ സാധിക്കുന്നുണ്ട്. എന്നാല്‍ പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ ടോള്‍ ബുത്തുകളേ അപ്രത്യക്ഷമാകും. ഈ മാറ്റം വഴി വരുമാനത്തിലും കുതിച്ചുചാട്ടമുണ്ടാക്കാൻ കഴിയുമെന്നും നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ കണക്കുകൂട്ടുന്നു. നിലവില്‍ ഓരോ വർഷഡിം 40,000 കോടി രൂപയാണ് ടോള്‍ പിരിക്കുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group