ക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ ഓർമ്മ പുതുക്കി നാളെ ഓശാന ഞായർ

ക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ ഓർമ്മ പുതുക്കി  ക്രൈസ്തവ സമൂഹം നാളെ ഓശാന ഞായർ ആചരിക്കും….കുരുത്തോലകളുമേന്തി പ്രദക്ഷിണവും ഓശാന ഞായറിന്റെ തിരുക്കർമ്മങ്ങളുമായി ക്രൈസ്തവർ വിശുദ്ധ വാരത്തിലേക്ക് കടക്കുകയാണ്….അൻപതു നോയമ്പിന്റെയും പ്രാർത്ഥനയുടെയും ഉപവാസത്തിന്റെയും ആരാധനയുടെയും പ്രധാന ചടങ്ങുകളിലേക്ക് ക്രൈസ്തവർ പ്രവേശിക്കുകയാണ്…കോട്ടയം ജില്ലയിലെ എല്ലാ ദേവാലയങ്ങളിലും കോവിഡ് പ്രതിരോധ മാർഗ്ഗനിർദ്ദേശങ്ങൾ കർശ്ശനമായി പാലിച്ചു കൊണ്ടു തന്നെയാണ് തിരുക്കർമ്മങ്ങൾ ക്രമീകരിച്ചിരിക്കുന്നത്…കുരുത്തോല തിരുനാൾ എന്നറിയപ്പെടുന്ന ഓശാന ഞായർ ദിനത്തിൽ പ്രത്യേകം ശുശ്രൂഷകളും പ്രദക്ഷിണവും നടത്തപ്പെടും…എല്ലാ ദേവാലയങ്ങളിലും തന്നെ കുടുംബകൂട്ടായ്മ അടിസ്ഥാനത്തിൽ സമയക്രമം ഏർപ്പെടുത്തി വി. കുർബാനയും ഓശാന ഞായർ തിരുക്കർമ്മങ്ങളും നടത്തുന്ന രീതിയിലാണ്  ക്രമീകരണങ്ങൾ….പെസഹാ ദിവസമായ വ്യാഴാഴ്ച രാവിലെ മുതൽ പെസഹാ തിരുക്കർമ്മങ്ങളും കാൽകഴുകൽ ശുശ്രൂഷയും നടത്തപ്പെടും….ഇക്കൊല്ലം ദുഃഖവെള്ളിയാഴ്ച ദിനത്തിലെ തിരുക്കർമ്മങ്ങളും കുരിശിന്റെ വഴിയും പീഡാനുഭവ സ്മരണകളോടെ കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചു നടക്കും….ദുഃഖശനിയാഴ്ച പതിവ് വർഷങ്ങളിലെത്തുപോലെ പുത്തൻ തീയും പുത്തൻ വെള്ളവും വെഞ്ചരിച്ചു വിശ്വാസികൾക്ക് നൽകും….ഉയിർപ്പ് തിരുക്കർമ്മങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട പാതിരാ കുർബാനയും ഞായറാഴ്ച കുർബാനകളും ദേവാലയങ്ങളിൽ ക്രമീകരിച്ചിട്ടുണ്ട്….


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group