മിസിസിപ്പിയിൽ ചുഴലിക്കാറ്റ് : പ്രാർത്ഥനാഹ്വാനം നൽകി ഫ്രാൻസിസ് മാർപാപ്പ

മിസിസിപ്പിയിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് വേണ്ടി പ്രാർത്ഥനാഹ്വാനം നടത്തി ഫ്രാൻസിസ് മാർപാപ്പ.

നൂറുകണക്കിന് കെട്ടിടങ്ങൾ നിലംപരിശായ ചുഴലിക്കാറ്റിൽ കുറഞ്ഞത് 25 പേരെങ്കിലും ഇതുവരെ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും മിസിസിപ്പി എമർജൻസി മാനേജ്‌മെന്റ് ഏജൻസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മിസിസിപ്പിയിലും അലബാമയിലും ആഞ്ഞടിച്ച മാരകമായ ചുഴലിക്കാറ്റിന്റെ ഇരകൾക്കായി പ്രത്യേകം പ്രാർത്ഥിക്കണമെന്ന് ഫ്രാൻസിസ് പാപ്പ അറിയിച്ചു. കഴിഞ്ഞ ദിവസം നടന്ന ആഞ്ചലൂസ് പ്രാർത്ഥനയുടെ സമാപനത്തിലാണ് പാപ്പ പ്രാർത്ഥനാഹ്വാനം നടത്തിയത്.

ഏകദേശം ഒരു മണിക്കൂറോളം നീണ്ടുനിന്ന ചുഴലിക്കാറ്റ് 170 മൈൽ അതായത് 274 കിലോമീറ്റർ നീളത്തിൽ നാശം വിതച്ചതായി മിസിസിപ്പിയിലെ ജാക്‌സണിലുള്ള നാഷണൽ വെതർ സർവീസ് വ്യക്തമാക്കി. വീടുകൾ, വ്യാപാര സ്ഥാപനങ്ങൾ, വിദ്യാഭ്യാസ കേന്ദ്രങ്ങൾ തുടങ്ങി നിരവധി കെട്ടിങ്ങൾ തീർത്തും നശിച്ചതായാണ് റിപ്പോർട്ട്. ഗ്രാമീണ മിസിസിപ്പി പട്ടണങ്ങളായ സിൽവർ സിറ്റിയും റോളിംഗ് ഫോർക്കുമാണ് തീവ്രത കൂടുതൽ അനുഭവിക്കപ്പെട്ട സ്ഥലങ്ങൾ. കരോൾ, ഹംഫ്രീസ്, മൺറോ, ഷാർക്കി കൗണ്ടികളാണ് പ്രധാന ദുരിതബാധിത പ്രദേശങ്ങൾ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group