കാക്കനാട്: ക്രൈസ്തവ സമൂഹത്തെ സംബന്ധിച്ച് അതീവ പ്രാധാന്യമുള്ള പീഡാനുഭവവാരം മാർച്ച് 24 മുതൽ 31 വരെ ആചരിക്കുകയാണ്. ഓശാന ഞായർ (24/03/2024), പെസഹാ വ്യാഴം (28/03/2024), ദുഃഖവെള്ളി (29/03/2024), ഈസ്റ്റർ (31/03/2024) ദിവസങ്ങളാണ് ഏറ്റവും പ്രധാനമായി ആചരിക്കുന്നത്. ആ ദിവസങ്ങളിൽ ക്രൈസ്തവർ പള്ളികളിലും മറ്റു തീർത്ഥാടനകേന്ദ്രങ്ങളിലും പ്രത്യേക ആരാധനാകർമ്മങ്ങളിൽ പങ്കെടുക്കുകയും കുടുംബാംഗങ്ങളോടൊപ്പം ആയിരിക്കുകയും ചെയ്യുന്ന അവസരങ്ങളാണ്.
ഈ വർഷത്തെ പൊതുഅവധികളുടെ പട്ടികയിൽ ഇവ ഉൾപെടുത്തിയിട്ടുണ്ടെങ്കിലും സാമ്പത്തികവർഷം അവസാനിക്കുന്നത് പ്രമാണിച്ച് പ്രസ്തുത അവധികൾ നിഷേധിക്കുന്ന നടപടികൾ ഉണ്ടായേക്കുമെന്ന ആശങ്ക ക്രൈസ്തവ സമൂഹത്തിൽ ഉയരുന്നുണ്ട്. മുൻ വർഷങ്ങളിലെ ദുരനുഭവങ്ങൾ ഈ ആശങ്ക ബലപ്പെടുത്തുന്നു.
ഈ സാഹചര്യത്തിലാണ് സാമ്പത്തികവർഷ സമാപനം പ്രമാണിച്ച് വിവിധ സർക്കാർ വകുപ്പുകളിലും, ട്രഷറി, ബാങ്കിംഗ്, ധനകാര്യസ്ഥാപനങ്ങളിലും പൊതുഅവധികൾ ഇല്ലാതാക്കുന്ന സാഹചര്യം ഉണ്ടാകരുത് എന്നും തീർത്തും ഒഴിവാക്കാൻ വയ്യാത്ത സാഹചര്യങ്ങൾ ഉണ്ടായാൽ ക്രിസ്ത്യൻ മതവിശ്വാസികളായ ഉദ്യോഗസ്ഥർക്ക് പൂർണമായ ഒഴിവ് നൽകിക്കൊണ്ട് മാത്രമേ അത്തരം ഉത്തരവുകൾ/സർക്കുലറുകൾ പുറപ്പെടുവിക്കാവൂ എന്നും ആവശ്യപ്പെട്ട് സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ ചെയർമാൻ ആർച്ചുബിഷപ് മാർ ആൻഡ്രൂസ് താഴത്ത് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തു നൽകിയിരിക്കുന്നത്.
ഫാ. ഡോ. ആന്റണി വടക്കേകര വി. സി.
പി.ആർ.ഒ., സീറോമലബാർസഭ &
സെക്രട്ടറി, മീഡിയ കമ്മീഷൻ
ഫെബ്രുവരി 23, 2024
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group