റബർ കർഷകരെ സംരക്ഷിക്കുന്നതിൽ റബര്‍ ബോര്‍ഡ് സമ്പൂര്‍ണ പരാജയമാണെന്നും ഒരു പതിറ്റാണ്ടായി തുടരുന്ന വിലത്തകര്‍ച്ച സൃഷ്ടിച്ചിരിക്കുന്ന വന്‍ നഷ്ടങ്ങളില്‍ നിന്ന് കരകയറാനാവാതെ കര്‍ഷകര്‍ റബര്‍കൃഷി ഉപേക്ഷിച്ചു കൊണ്ടിരിക്കുന്നത് ബോര്‍ഡിന്റെ നിഷ്ക്രിയത്വത്തിന്റെയും കര്ഷകവിരുദ്ധതയുടെയും തെളിവാണെന്നും അഡ്വ.വി.സി. സെബാസ്റ്റ്യന്‍.
സ്വതന്ത്ര വ്യാപാരക്കരാറുകളിലൂടെ അനിയന്ത്രിത ഇറക്കുമതിമൂലം തകര്‍ന്നടിഞ്ഞിരിക്കുന്ന റബറിന്റെ ആഭ്യന്തരവിപണി കരകയറണമെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ ആത്മാര്‍ഥ ഇടപെടലും കര്‍ഷകസംരക്ഷണ പദ്ധതികളും സാധ്യമാകണം. ഉത്പാദന ചെലവിനനുസരിച്ച് അസംസ്കൃത റബറിന് ന്യായവില ഉറപ്പാക്കിയും വിലസ്ഥിരത നടപ്പാക്കിയും റബര്‍ സംഭരിക്കാതെ ഇന്ത്യയില്‍ റബര്‍ ബോര്‍ഡ് നടത്തുന്ന പ്രവര്‍ത്തനങ്ങളും പദ്ധതികളും കര്‍ഷകര്‍ക്ക് മുഖവിലയ്ക്കെടുക്കാനാവില്ലെന്നും അദ്ദേഹം ചൂണ്ടികാട്ടി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group