ഹൃദയം തൊട്ട്: അതിസങ്കീര്‍ണ ചികിത്സയായ കാര്‍ഡിയാക്‌ റിസിംഗ്രണിസേഷൻ വിജയകരമായി നടത്തി കൊല്ലം ഗവ. മെഡിക്കല്‍ കോളേജ്‌

കൊല്ലം: അതിസങ്കീർണ്ണ ചികിത്സയായ കാർഡിയാക്‌ റിസിംഗ്രണിസേഷൻ വിജയകരമായി നടത്തി കൊല്ലം ഗവ. മെഡിക്കല്‍ കോളേജ്‌.

ഹൃദയമിടിപ്പും, രക്തം പമ്ബിങും കുറഞ്ഞ് മരണവുമായി മല്ലിടുന്നവരുടെ ഹൃദയതാളം വീണ്ടെടുക്കുന്ന ചികിത്സയാണ് ബൈവെൻട്രിക്കുലാർ പേസിങ്‌. രണ്ട്‌ അറയിലും ഒരേസമയം ശസ്‌ത്രക്രിയ (ബൈവെൻട്രിക്കുലാർ പേസിങ്‌) നടത്തുന്ന ചികിത്സയായ കാർഡിയാക്‌ റിസിംഗ്രണിസേഷൻ മൂന്നുമാസത്തിനിടെ മൂന്നെണ്ണമാണ്‌ കൊല്ലം ഗവ. മെഡിക്കല്‍ കോളേജില്‍ വിജയകരമായി പൂർത്തിയാക്കിയത്‌.

മുപ്പതില്‍താഴെ ഹൃദയമിടിപ്പുമായി അത്യാസന്നനിലയില്‍ എത്തിയ കരുനാഗപ്പള്ളി സ്വദേശിയായ അറുപത്തിനാലുകാരനെയാണ്‌, കാർഡിയോളജി വിഭാഗം അസിസ്റ്റന്റ്‌ പ്രൊഫസർ വി എ പ്രശോഭിന്റെയും ഡോ. കിരണ്‍കുമാർ റെഡ്ഡിയുടെയും നേതൃത്വത്തില്‍ ഹൃദയപേശികളെ സംയോജിതമായി പ്രവർത്തിപ്പിക്കാൻ കഴിയുന്ന സിആർടിപി (കാർഡിയാക്‌ റെസിൻക്രോനൈസേഷൻ തെറാപി പേസ്‌ മേക്കർ) ചികിത്സ വിജയകരമായി പൂർത്തിയാക്കി ജീവിതത്തിലേക്ക്‌ മടക്കിക്കൊണ്ടുവന്നത്‌.

70നു മുകളില്‍ ഉണ്ടാകേണ്ട ഹൃദയമിടിപ്പ് മുപ്പതില്‍ താഴെയായിരുന്നു വയോധികനുണ്ടായിരുന്നത്‌. പേസ്‌മേക്കർ ചെയ്യേണ്ട അവസ്ഥയായിരുന്നെങ്കിലും ഹൃദയത്തിന്റെ പമ്ബിങ്‌ 30 ശതമാനത്തില്‍ താഴെയായിരുന്നു. തുടർന്ന് ആൻജിയോഗ്രാമില്‍ രക്തധമനികളില്‍ ബ്ലോക്കില്ലെന്ന് സ്ഥിരീകരിച്ചു. സാധാരണ പേസ്‌മേക്കർകൊണ്ട് വിപരീതഫലമുണ്ടാകാൻ സാധ്യതയുണ്ടെന്ന്‌ മനസ്സിലാക്കി ബൈവെൻട്രിക്കുലാർ പേസിങ്‌ നടത്തുകയായിരുന്നു. നാലുലക്ഷത്തിലധികം രൂപ സ്വകാര്യ ആശുപത്രിയില്‍ ചിലവ് വരുന്ന ചികിത്സയാണ് കാരുണ്യ സ്‌കീമില്‍ ഉള്‍പ്പെടുത്തി പൂർണമായും സൗജന്യമായി ഇവിടെ ചെയ്തത്. സ്വകാര്യ ആശുപത്രികളില്‍ അത്യപൂർവമായി നടക്കുന്ന ഈ ശസ്‌ത്രക്രിയ വിജയിപ്പിച്ച കാർഡിയോളി വിഭാഗത്തെ ആശുപത്രി സൂപ്രണ്ട്‌ സി വി രാജേന്ദ്രൻ, മെഡിക്കല്‍ കോളേജ്‌ പ്രിൻസിപ്പല്‍ ബി പത്മകുമാർ എന്നിവർ അഭിനന്ദിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group