ദാവീദിന്റെ ഗോപുരത്തിന്റെ പുനരുദ്ധാരണം ജറുസലേമിൽ പുരോഗമിക്കുന്നു.

ജെറുസലേം: ടവർ ഓഫ് ഡേവിഡ് മ്യൂസിയത്തിലെ ഗോപുരത്തിന്റെ പുനരുദ്ധാരണം ജറുസലേമിൽ പുരോഗമിക്കുന്നു,  വിശുദ്ധ നാട്ടിലെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്നാണ് ഈ ഗോപുരം. പുരാതന ചരിത്ര സ്മാരകമായ  ടവർ ഓഫ് ഡേവിഡ്  ഇന്നും സന്ദർശകർക്ക് ഏറെ പ്രിയപ്പെട്ടതാണ്.
കോവിഡ് മഹാമാരിയെ തുടർന്ന് സന്ദർശകർ ഒഴിഞ്ഞ സാഹചര്യത്തിലാണ് പുനരുദ്ധാരണ നടപടികൾ ആരംഭിച്ചത്. കഴിഞ്ഞ വർഷം മാത്രം ഏകദേശം അഞ്ചു ലക്ഷത്തോളം സന്ദർശകർ ഈ പുരാതന ചരിത്ര സ്മാരകത്തിൽ എത്തിയിരുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്. ബൈബിളിൽ ഉത്തമഗീതങ്ങളിലാണ്
ദാവീദിന്റെ ഗോപുരത്തെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുള്ളത്. ഏതാണ്ട് രണ്ടായിരത്തിയഞ്ഞൂറോളം വർഷങ്ങളുടെ പഴക്കം ഗോപുരത്തിനുണ്ടെന്നാണ് പഠനങ്ങൾ വെളിപ്പെടുത്തുന്നത്. ജൂലൈ മാസത്തിന്റെ ആരംഭത്തിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടിരുന്നു.

ഒരു പുതിയ സന്ദർശക കേന്ദ്രവും, പ്രവേശന കവാടവും നിർമ്മിക്കുവാനും മ്യൂസിയത്തിന്റെ വലിപ്പം  വർദ്ധിപ്പിക്കുവാനുമാണ് സ്മാരകത്തിന്റെ പുനരുദ്ധാരണം വഴി പദ്ധതിയിട്ടിരിക്കുന്നത്. പുനരുദ്ധാരണത്തിന്റെ ഭാഗമായി നടക്കുന്ന ഖനനത്തിൽ പുരാവസ്തു പ്രാധാന്യമുള്ള ചില കണ്ടെത്തലുകൾ നടത്തിയതായി റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. പടിഞ്ഞാറൻ ഗോപുരത്തിന്റെ അടിയിലായി ഒരു ഭൂഗർഭ അറ കണ്ടെത്തിയിരുന്നു. മദ്ധ്യകാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ട ഈ അറ നഗരമതിലുകളുടെ അടിയിലൂടെ പോകുന്ന തുരങ്കത്തോട് കൂടിയ ഒരു മാലിന്യ നിർമ്മാർജ്ജന മാർഗമായിരുന്നുവെന്ന്  ഈ അറയിൽ നടത്തിയ പരിശോധനകളിൽ നിന്നും വ്യക്തമായിട്ടുണ്ട്. പരിശോധനകളിൽ കൂടുതൽ വസ്തുക്കൾ കണ്ടെത്തുവാൻ കഴിയുമെന്ൻ പ്രതീക്ഷിക്കുന്നതായി ഇസ്രായേലി ആന്റിക്വിറ്റി അതോറിറ്റിയിലെ പുരാവസ്തു ഗവേഷകനായ അമിത് റീം അഭിപ്രായപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our WhatsApp group