പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങളെ ഇല്ലാതാക്കുന്ന വ്യവസ്ഥകൾ റദ്ദാക്കണം: കെ.എൽ.സി.എ.

ആലപ്പുഴ: കേരള ഗവൺമെന്റ് നടപ്പിലാക്കാൻ പോകുന്ന മത്സ്യലേല വിപണന നിയമത്തിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങളെ ഇല്ലാതാക്കുന്ന വ്യവസ്ഥകൾ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ.എൽ.സി.എ.

മത്സ്യലേല വിപണന നിയമങ്ങൾക്കെതിരെ ആലപ്പുഴ രൂപതാ സമിതിയുടെ നേതൃത്വത്തിൽ വിവിധ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു.

നിലവിൽ പുന:ർഗേഹം ഉൾപ്പെടെയുള്ള ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികൾ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ താൽപര്യങ്ങളെ കണക്കിലെടുക്കാതെ ഉള്ളതാണെന്ന് ഫാ.പോൾ.ജെ. അറയ്ക്കൽ പറഞ്ഞു.
സർക്കാർ ക്രിയാത്മകമായി മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളിൽ ഇടപെടണമെന്നും പരമ്പരാഗതമായി മത്സ്യബന്ധനം ഉപജീവന മാർഗമാക്കി കഴിയുന്ന തീരദേശവാസികളുടെ അവകാശങ്ങളെ സംരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group