രാജ്യത്തെ നടുക്കിയ തീവണ്ടി അപകടം നടന്ന ശേഷവും കോറമണ്ഡല്‍ എക്‌സ്പ്രസിന്റെ ലോകോപൈലറ്റ് അബോധാവസ്ഥയില്‍ ആയിരുന്നില്ലെന്നും കാര്യങ്ങള്‍ വിശദീകരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നുവെന്നും റെയില്‍വെ ബോര്‍ഡ് അംഗം.
പച്ച സിഗ്നല്‍ ലഭിച്ചിരുന്നുവെന്ന് സ്ഥിരീകരിച്ചത് അദ്ദേഹം ആണെന്ന് റെയില്‍വെ ബോര്‍ഡ് അംഗം ജയവര്‍മ സിന്‍ഹ വെളിപ്പെടുത്തി. കോറമണ്ഡല്‍ എക്‌സ്പ്രസിന്റെ ഡ്രൈവറുമായി താന്‍ സംസാരിച്ചിരുന്നു. ആ സമയത്ത് അദ്ദേഹം അബോധാവസ്ഥയില്‍ ആയിരുന്നില്ല. പച്ച സിഗ്നല്‍ തനിക്ക് ലഭിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പിന്നീട് അദ്ദേഹത്തിന് ആരോഗ്യനില വഷളായി. നിലവില്‍ ചികിത്സയിലാണ് – സിന്‍ഹ പറഞ്ഞു. ജി.എം മൊഹന്തി ആയിരുന്നു കോറമണ്ഡല്‍ എക്‌സ്പ്രസിന്റെ ലോകോ പൈലറ്റ്. ഹസാരി ബെഹറ ആയിരുന്നു അസിസ്റ്റന്റ് ലോകോ പൈലറ്റ്. രണ്ടുപേര്‍ക്കും ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്.
അതിനിടെ കോറമണ്ഡല്‍ എക്‌സ്പ്രസ് ഇടിച്ച ചരക്ക് തീവണ്ടിയുടെ ഗാര്‍ഡ് അപകട സമയത്ത് തീവണ്ടിയില്‍ ഇല്ലായിരുന്നുവെന്നും റെയില്‍വേ ബോര്‍ഡ് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് മാത്രമാണ് അദ്ദേഹം ജീവനോട് രക്ഷപ്പെട്ടത്. ചരക്ക് തീവണ്ടികള്‍ എവിടെ നിര്‍ത്തിയിട്ടാലും അതിന്റെ സുരക്ഷ ഉറപ്പാക്കേണ്ട ചുമതല ഗാര്‍ഡിനും ലോകോ പൈലറ്റിനുമാണ്. എന്നാല്‍ രണ്ടുപേരും അപകട സമയത്ത് തീവണ്ടിക്ക് പുറത്തായിരുന്നു. അതേക്കുറിച്ച് പരിശോധിച്ച് വരികയാണെന്നും സിന്‍ഹയെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടുചെയ്തു. ചരക്ക് തീവണ്ടിയുടെ ഗാര്‍ഡ് ഉണ്ടാകേണ്ടിയിരുന്ന ബ്രേക്ക് വാനിലേക്കാണ് കോറമണ്ഡല്‍ എക്‌സ്പ്രസ് ഇടിച്ചുകയറിയത്. എന്നാല്‍ ദൈവാനുഗ്രഹം കൊണ്ട് ഗാര്‍ഡ് ആ സമയത്ത് ബ്രേക്ക് വാനില്‍ ഉണ്ടായിരുന്നില്ല – വര്‍മ്മ വ്യക്തമാക്കി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group