വിശ്വാസ പരിശീലനരംഗം ക്രിസ്തു സ്നേഹത്തിന്റെ പ്രേഷിതരെ രൂപീകരിക്കുന്ന മേഖലകളായി രൂപാന്തരപ്പെടണo:മാർ ജോർജ് ആലഞ്ചേരി

വിശ്വാസ പരിശീലനരംഗം ക്രിസ്തു സ്നേഹത്തിന്റെ പ്രേഷിതരെ രൂപീകരിക്കുന്ന മേഖലകളായി രൂപാന്തരപ്പെടണമെന്നും, ദൈവോന്മുഖവും മനുഷ്യോന്മുഖവുമായ ജീവിതശൈലി പരിശീലിപ്പിക്കുകയാണു വിശ്വാസ പരിശീലനത്തിന്റെ ലക്ഷ്യമെന്നും കെസിബിസി പ്രസിഡന്റ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. കെസിബിസി ദൈവശാസ്ത്ര കമ്മീഷൻ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ സംഘടിപ്പിച്ച ദൈവശാസ്ത്ര സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘ക്രിസ്തുസ്നേഹം ഞങ്ങളെ നിർബന്ധിക്കുന്നു’ എന്ന പൗലോസ് ശ്ലീഹായുടെ വാക്കുകളാണ് ഓരോ വിശ്വാസ പരിശീലകനും ഉണ്ടായിരിക്കേണ്ടത്. ഇപ്രകാരം വിശ്വാസ പരിശീലനരംഗം ക്രിസ്തു സ്നേഹത്തിന്റെ പ്രേഷിതരെ രൂപീകരിക്കുന്ന മേഖലകളായി രൂപാന്തരപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group