എ.ഐ. ക്യാമറ പ്രവർത്തനനിരതമായ ആദ്യ ദിവസം ഗതാഗത നിയമലംഘനങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന് ഗതാഗത വകുപ്പ്. പിഴ ചുമത്തി തുടങ്ങുന്നതിനു മുൻപുള്ള ദിവസം 4.5 ലക്ഷമായിരുന്നു നിയമ ലംഘനങ്ങളുടെ എണ്ണം, എന്നാൽ, ഇന്നലെ രാവിലെ 8 മുതൽ വൈകുന്നേരം 5 വരെ ആകെ 28,891 നിയമലംഘനങ്ങൾ മാത്രമാണ് കണ്ടെത്തിയതെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കി.
ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ കണ്ടെത്തിയത് കൊല്ലം ജില്ലയിലാണ് 4,778. മലപ്പുറത്തു 545 നിയമ ലംഘനങ്ങൾ മാത്രമാണ് ക്യാമറയിൽ പതിഞ്ഞത്.
തിരുവനന്തപുരം- 4362, പത്തനംതിട്ട- 1177, ആലപ്പുഴ- 1288, കോട്ടയം. 2194, ഇടുക്കി-1483, എറണാകുളം-1889, തൃശൂർ-3995, പാലക്കാട്-1007, കോഴിക്കോട്-1550 എന്നിങ്ങനെയാണ് ജില്ലകൾ തിരിച്ചുള്ള കണക്ക്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group