ദശലക്ഷക്കണക്കിന് യാത്രക്കാരാണ് പ്രതിദിനം യാത്ര ചെയ്യുവാൻ ഇന്ത്യൻ റെയില്‍വേയെ ആശ്രയിക്കുന്നത്. യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാകുന്ന മാറ്റവുമായി എത്തിയിരിക്കുകയാണ് ഐആര്‍സിടിസി.
ടിക്കറ്റ് റദ്ദാക്കാതെ തന്നെ ഒരു വ്യക്തിക്ക് ഇനി യാത്രാ തീയതിയില്‍ മാറ്റം വരുത്താം. ഏറ്റവും മികച്ച കാര്യം കൂടാതെ ഇങ്ങനെ ചെയ്യുമ്പോൾ അധിക പണം നല്‍കേണ്ടതില്ല എന്നതാണ് മറ്റൊരു സവിശേഷത.
ട്രെയിൻ ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്താലും പലപ്പോഴും യാത്രാ തീയതികളില്‍ മാറ്റം വന്നേക്കാം. ഈ സാഹചര്യങ്ങളില്‍ സാധാരണയായി ടിക്കറ്റ് റദ്ദാക്കിയ ശേഷം പുതിയ ടിക്കറ്റ് എടുക്കുകയായിരുന്നു ചെയ്യേണ്ടത്. അങ്ങനെ വരുമ്പോൾ ടിക്കറ്റ് റദ്ദാക്കിയ ചാര്‍ജ് നല്‍കേണ്ടി വരും. ഇതാണ് ഇപ്പോള്‍ മാറ്റം വരുത്തിയിരിക്കുന്നത്.
ടിക്കറ്റ് ക്യാൻസലേഷൻ ആവശ്യമില്ലാതെ തന്നെ നിങ്ങളുടെ ടിക്കറ്റിന്റെ യാത്രാ സമയം പരിഷ്കരിക്കാനുള്ള ഓപ്ഷൻ നിങ്ങള്‍ക്കുണ്ട്. ഇതിനായി ട്രെയിൻ പുറപ്പെടുന്നതിന് ഏകദേശം 48 മണിക്കൂര്‍ മുൻമ്പ് റിസര്‍വേഷൻ കൗണ്ടറില്‍ നിങ്ങളുടെ സ്ഥിരീകരിച്ച ടിക്കറ്റ് സറണ്ടര്‍ ചെയ്താല്‍ മതിയാകും.
ഒരിക്കല്‍ ടിക്കറ്റ് സമര്‍പ്പിച്ചുകഴിഞ്ഞാല്‍, ഒരു പുതിയ യാത്രാ തീയതിയ്ക്കായി അപേക്ഷിക്കാം. കൂടാതെ, യാത്രക്കാരൻ ആഗ്രഹിക്കുന്നുവെങ്കില്‍, ടിക്കറ്റ് ഉയര്‍ന്ന ക്ലാസിലേക്ക് അപ്ഗ്രേഡ് ചെയ്യാനുള്ള അവസരമുണ്ട്. അപേക്ഷ ലഭിച്ചാല്‍, ഇന്ത്യൻ റെയില്‍വേ യാത്രാ തീയതിയിലും ക്ലാസിലും ആവശ്യമായ മാറ്റങ്ങള്‍ വരുത്തും.
തീയതി മാറ്റുന്നതിന് അധിക നിരക്ക് ഈടാക്കില്ല. എന്നാല്‍ ക്ലാസ് മാറ്റാൻ അപേക്ഷിച്ചിട്ടുണ്ടെങ്കില്‍ അതിന് എത്ര നിരക്ക് വരുന്നുവോ അത് ഈടാക്കും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group