ആദരാഞ്ജലികൾ….

ചെമ്പേരി: പ്രശസ്ത എഴുത്തുകാരനും, എം.എസ്.ടി. സഭാംഗവും മരിയൻ വൈബ്സ് ന്യൂസ്പോർട്ടലിന്റെ ചീഫ് എഡിറ്ററുമായ റവ.ഫാ ജെയിംസ് കുരുകിലാംകാട്ടിന്റെ പ്രിയ പിതാവ് ശ്രീ.ജോസഫ് കുരുകിലാംകാട്ട് (94) വാർദ്ധക്യസഹജമായ അസുഖം മൂലം നിത്യസൗഭാഗ്യത്തിലേക്ക് യാത്രയായി .

ചെമ്പേരിയിലെ ആദ്യകാല കുടിയേറ്റ കർഷകനും കോൺഗ്രസ് പ്രവർത്തകനുമായിരുന്നു കുരികിലംകാട്ടിൽ കെ എസ്‌ ജോസഫ്.
ഭാര്യ റോസമ്മ ചെമ്പന്തൊട്ടി ഒറ്റപ്ലാക്കൽ കുടുംബാംഗമാണ് .പരേതന്റെ സംസ്കാര ശുശ്രൂഷകൾ ഇന്ന് (ഞായർ) രാവിലെ 10.30ന് ചെമ്പേരി ലൂർദ് മാതാ ഫൊറോനാ പള്ളി സെമിത്തേരിയിൽ.മക്കൾ: ജോയി (ജെ ജെ ഹെർബെൽസ്,ഇരിക്കൂർ ),തോമസ് (റിട്ട. ജൂനിയർ സൂപ്രണ്ട്, വയനാട് എഞ്ചിനിയറിങ് കോളേജ്), ഫാ.ജെയിംസ് കുരികിലംകാട്ടിൽ (എംഎസ്‌ടി), ലിസിയമ്മ (റിട്ട.ഹെഡ്മിസ്ട്രസ് ഫാത്തിമ യു പി സ്‌കൂൾ കുടിയാന്മല). മരുമക്കൾ: വത്സമ്മ ,ലിസമ്മ (അധ്യാപിക,നിർമല യു പി സ്കൂൾ ചെമ്പേരി),ജോസ് മേമടത്തിൽ (റിട്ട അധ്യാപകൻ, ഗവ യു പി സ്‌കൂൾ ഏരുവേശ്ശി).


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group