ആദരാജ്ഞലികൾ…

കോട്ടയം:
അമേരിക്കയിലെ ലോങ്ങ്‌ ഐലന്റിൽ, റോക്‌വീൽസെന്റർ രൂപതയിലെ മലയാളി വൈദീകൻ റവ. ഫാ.സൈമൺ പള്ളിപ്പറമ്പിൽ നിര്യാതനായി.
വിജയപുരം രൂപത പട്ടിത്താനം സെന്റ് : ബോനിഫസ് ഇടവകയിലെ ഏക വൈദീകനും കൂടിയാണ് റവ.ഫാ: ജോസ് സൈമൺ പള്ളിപ്പറമ്പിൽ.
1962 ൽ വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ജോസഫ് അട്ടിപ്പേറ്റിയുടെ മുഖ്യ കാർമ്മികത്വത്തിൽ  ഇടവക ദേവാലയത്തിൽ വച്ച് പൗരോഹിത്യം സ്വീകരിച്ചു…
മൂന്നാർ, കാട്ടാമ്പാക്ക് , ഏലപ്പാറ, ദേവികുളം, എല്ലപ്പെട്ടി, കല്ലാർ, അമയന്നൂർ , ഇലയ്ക്കാട് എന്നീ ദേവലയങ്ങളിൽ സേവനം അനുഷ്ഠിച്ചിരുന്നു.   1990-ലാണു അമേരിക്കയിൽ വൈദീകശുശ്രൂഷ ആരംഭിക്കുന്നത്‌. ന്യൂയോർക്കിലെ  മലയാളികളുടെ ഇടയിൽ ഏറെ സുപരിചതനായിരുന്നു സൈമൺ അച്ചൻ.  ദീർഘകാലത്തെ സേവനത്തിനു ശേഷം വിശ്രമജീവിതം നയിക്കുകയായിരുന്നു. മൃതസംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച ഔർ ലേഡി ഓഫ്‌ മേഴ്സി ചർച്ചിൽ ആരംഭിക്കും, ദിവ്യബലിക്കുശേഷം മൃതശരീരം ന്യുയോർക്കിലെ വെസ്റ്റ്‌ബറി, ഹോളി റൂഡ്‌ സിമിത്തേരിയിൽ സംസ്കരിക്കും. പരേതന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു…

മരിയൻ വൈബ്സ് വേൾഡ് മിഷൻ കാത്തോലിക് ന്യൂസ്‌ പോർട്ടൽ

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group