ആദരാജ്ഞലികൾ….

കോട്ടയം:ഇസ്രയേലിൽ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇടുക്കി കീരിത്തോട് സ്വദേശിനി സൗമ്യ സന്തോഷിന്റെ മൃതദേഹം എയർ ഇന്ത്യ വിമാനത്തിൽ നെടുമ്പാശേരിയിൽ കൊണ്ടു വന്ന് അല്പനേരത്തെ പൊതു ദർശനത്തിനു ശേഷം ഇടുക്കി കീരിത്തോട്ടിലെ ഭവനത്തിൽ എത്തിച്ചു. മൃതദേഹം ഏറ്റുവാങ്ങാൻ സൗമ്യയുടെ ബന്ധുക്കളും ഇടുക്കി എം.പി.ഡീൻ കുര്യാക്കോസും വിമാനത്താവളത്തിൽ എത്തിയിരുന്നു. ടെൽ അവീവിൽ നിന്ന് പ്രത്യേക വിമാനത്തിൽ ഇന്നലെ പുലർച്ചെ ഡൽഹിയിൽ എത്തിച്ച മൃതദേഹം കേന്ദ്ര മന്ത്രി വി.മുരളീധരനായിരുന്നു ഏറ്റുവാങ്ങിയത്.ഇസ്രായേൽ നയതന്ത്ര പ്രതിനിധിയും പുഷ്പചക്രം അർപ്പിച്ചു. ഭവനത്തിലെ ചടങ്ങുകൾക്ക് ശേഷം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് കീരിത്തോട് നിത്യസഹായമാതാ പള്ളിയിൽ ഇടുക്കി രൂപത ബിഷപ് അഭിവന്ദ്യ മാർ ജോൺ നെല്ലിക്കുന്നേലിന്റെ കാർമികത്വത്തിൽ
മൃതദേഹം സംസ്കരിക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group