ബൈബിള്‍ സംഭവങ്ങളെ സ്ഥിരീകരിക്കുന്ന പുരാതന സീലോഹ മുദ്രണം ഇസ്രായേലിന് കൈമാറാൻ തുർക്കി സന്നദ്ധത അറിയിച്ചു.ഇസ്രായേലി സർക്കാർ പ്രതിനിധിയാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോക് തുർക്കിയിലേക്ക് നടത്തിയ ഔദ്യോഗിക സന്ദർശനത്തിൽ വിഷയം ചർച്ചയായെന്നും അദ്ദേഹം പറഞ്ഞു. ഹെസക്കിയ രാജാവിന്റെ ഭരണകാലത്ത് സീലോഹ കുളത്തിൽ നിന്നും ദാവീദിന്റെ പട്ടണത്തിലേക്ക് വെള്ളം കൊണ്ടുപോകാൻ തുരങ്കം നിർമ്മിച്ചുവെന്ന് ബൈബിളിലെ രാജാക്കന്മാരുടെ പുസ്തകത്തിലും, ദിനവൃത്താന്ത പുസ്തകത്തിലും പ്രതിപാദിക്കുന്നുണ്ട്. ഈ സംഭവത്തിന്റെ ഏറ്റവും വലിയ തെളിവായിട്ടാണ് സീലോഹ മുദ്രണം കണക്കാക്കപ്പെടുന്നത്.
ഇസ്രായേലി മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന മതപരവും, ചരിത്രപരവുമായി അമൂല്യമായ വസ്തു തുർക്കിക്ക് കൈമാറാമെന്ന് ഇസ്രായേൽ വാഗ്ദാനം നൽകിയിട്ടുണ്ടെന്നും സര്‍ക്കാര്‍ പ്രതിനിധി കൂട്ടിച്ചേർത്തു. എന്നാൽ തുർക്കി ഇത് സ്ഥിരീകരിച്ചിട്ടില്ല. ഇപ്പോൾ നിലവിലുള്ള ഏറ്റവും പുരാതന ഹീബ്രു മുദ്രണങ്ങളിൽ ഉൾപ്പെടുന്നതാണ് സീലോഹ മുദ്രണം. 2700 വർഷം പഴക്കമുള്ള മുദ്രണം തിരികെ ലഭിക്കാൻ ഇസ്രായേൽ ഏറെക്കാലമായി ശ്രമം നടത്തി വരികയായിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group