തുർക്കി – സിറിയ ഭൂകമ്പം; പ്രാർത്ഥനകൾ അറിയിച്ച് മാർപാപ്പാ

ഇന്നലെ തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്പങ്ങളിൽ മരണമടഞ്ഞവർക്കും ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കും വേണ്ടി പ്രാർത്ഥനകൾ അറിയിച്ച് ഫ്രാൻസിസ് മാർപാപ്പ.

രണ്ടായിരത്തിലധികം പേരുടെ ജീവനെടുത്ത ദുരന്തത്തിന് ഇരകളായവരോട് ഫ്രാൻസിസ് മാർപാപ്പ തന്റെ ആത്മീയ അടുപ്പവും ഐക്യദാർഢ്യവും പ്രകടിപ്പിച്ചു. ഇന്നലെ ഫെബ്രുവരി 6 പുലർച്ചെ തെക്കൻ തുർക്കിയിൽ അയൽരാജ്യമായ സിറിയയിലെ വലിയ പ്രദേശങ്ങളിലും നാശം വിതച്ച ഭൂകമ്പത്തിന് യു.എസ്. ജിയോളജിക്കൽ സർവേ പ്രകാരം 7.8 തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 3700-ലധികം ആളുകൾ കൊല്ലപ്പെട്ടതായും നൂറുകണക്കിന് ആളുകൾ തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായുമായാണ് വാര്‍ത്ത ഏജന്‍സിയായ അസോസിയേറ്റഡ് പ്രസിന്റെ റിപ്പോര്‍ട്ട്.

സിറിയയിൽ മരിച്ചവരിൽ ഒരു കത്തോലിക്ക വൈദികനുമുണ്ടെന്ന് സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചർച്ച് ഇൻ നീഡ് അറിയിച്ചു. ആലപ്പോയിലെ വിരമിച്ച മെൽകൈറ്റ് ആർച്ച് ബിഷപ്പ് ജീൻ ക്ലെമന്റ് ജീൻബാർട്ടിന്റെ വസതി തകർന്നു വീണാണ് ഫാ. ഇമാദ് ദാഹർ എന്നുപേരുള്ള വൈദികന്‍ മരിച്ചതെന്ന് സംഘടന റിപ്പോര്‍ട്ടില്‍ പറയുന്നു. ദുരന്തം മൂലമുണ്ടായ വലിയ ജീവഹാനിയെക്കുറിച്ച് അറിഞ്ഞപ്പോൾ ഫ്രാൻസിസ് മാർപാപ്പ അഗാധമായ ദുഃഖം രേഖപ്പെടുത്തിയെന്നും വിലാപ നഷ്ടങ്ങളിൽ തന്റെ ഹൃദയത്തിൽ അനുശോചനം അര്‍പ്പിച്ചുവെന്നും വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ തുര്‍ക്കിയിലെയും സിറിയയിലെയും വത്തിക്കാൻ സ്ഥാനപതിമാർക്ക് കൈമാറിയ ടെലിഗ്രാം സന്ദേശത്തില്‍ പറയുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group