1400 വര്‍ഷം പഴക്കമുള്ള ക്രിസ്ത്യൻ പള്ളി വീണ്ടും മസ്ജിദാക്കി മാറ്റാൻ തുര്‍ക്കി സർക്കാർ

ഹാഗിയ സോഫിയയ്‌ക്ക് പിന്നാലെ വീണ്ടും മറ്റൊരു ക്രിസ്ത്യൻ പള്ളി കൂടി മസ്ജിദാക്കി മാറ്റാൻ തുർക്കി സർക്കാർ.

ഇസ്താംബുള്‍ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന ചോറ ചർച്ചാണ് മെയ് മാസത്തോടെ മുസ്ലീം പള്ളിയായി മാറ്റുന്നത്.

ഇതിനു ശേഷം മുസ്ലീങ്ങള്‍ക്ക് ഇവിടെ നമസ്കരിക്കാനാകും. ഈ പള്ളിയെ മസ്ജിദാക്കി മാറ്റുന്ന ജോലികള്‍ ഇപ്പോള്‍ നടന്നു വരികയാണ്. തുർക്കി പ്രസിഡൻ്റ് റജബ് ത്വയ്യിബ് ഉർദുഗാനാണ് ഈ പള്ളിയെ മുസ്ലീം പള്ളിയാക്കി മാറ്റാൻ തീരുമാനിച്ചത്. ഇതിനുമുൻപ് ചരിത്രപ്രസിദ്ധമായ ഹാഗിയ സോഫിയ പള്ളി മുസ്ലീം പള്ളിയാക്കി മാറ്റിയിരുന്നു.

1400 വർഷത്തോളം പഴക്കമുള്ളതാണ് ചോറ ചർച്ച്‌. കോണ്‍സ്റ്റാൻ്റിനോപ്പിളില്‍ (ഇന്നത്തെ ഇസ്താംബുള്‍) റോമൻ ഭരണകാലത്താണ് ഇത് നിർമ്മിച്ചത്. ബൈസൻ്റൈൻ ഭരണകാലത്ത് അകത്ത് കൂടുതല്‍ അലങ്കാര പ്രവർത്തനങ്ങള്‍ നടത്തി. അതില്‍ നിർമ്മിച്ച മൊസൈക്ക് തറകളും ചുവർ ചിത്രങ്ങളും കാണാൻ അതി മനോഹരമാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group