സിറിയയിലെ പുരാതന ക്രൈസ്തവ കേന്ദ്രങ്ങൾ ലക്ഷ്യം വെച്ച് തുർക്കി സൈന്യം

Turkish troops target ancient Christian sites & Churches in Syria.

ദാമാസ്ക്കസ് : സിറിയയിലെ ടെൽ അബായാദ് പട്ടണത്തിലുള്ള പുരാതന അർമേനിയൻ ക്രൈസ്തവ കേന്ദ്രങ്ങൾ തുർക്കി സൈന്യവും സിറിയൻ നാഷണൽ ആർമിയും ചേർന്ന് നശിപ്പിക്കുന്നതായി റിപ്പോർട്ടുകൾ പുറത്ത്. തുർക്കിയിലെ നിരവധി ക്രൈസ്തവ ദേവാലയങ്ങൾ ഇതിനോടകം പിടിച്ചെടുക്കുകയും മുസ്ലിം പള്ളികളാക്കി മാറ്റുകയും ചെയ്തതിനെ ക്രൈസ്തവ സംഘടനകളും നേതാക്കളും അപലപിച്ചിരുന്നു. tടെൽ അബായാദായിലെ പ്രാദേശിക ഭരണകൂടത്തിന്റെ ഉപാധ്യക്ഷൻ ഫ്യൂയറ്റ് ഒക്ടേയും ക്രൈസ്തവ ദേവാലയങ്ങൾ പിടിച്ചെടുക്കുന്നതിനെപ്പറ്റി നേരത്തെ വെളിപ്പെടുത്തൽ നടത്തിയിരുന്നു.

ചരിത്രങ്ങൾ അവശേഷിക്കുന്ന ക്രൈസ്തവ ദേവാലയങ്ങൾ പിടിച്ചെടുത്ത് മ്യൂസിയങ്ങളാക്കുന്നതും ഭരണകൂടത്തിന്റെ താല്പര്യങ്ങൾക്കനുസരിച്ച് ഭൂരിപക്ഷ മതവിഭാഗത്തിന്റെ പ്രാർത്ഥനാലയമാക്കി പരിവർത്തനം നടത്തുന്നതും തുർക്കിയിൽ വ്യാപകസംഭവ വികാസങ്ങളാണ്. ഒപ്പം പുരാവസ്തുക്കൾ കൊള്ളയടിക്കുകയും തകർക്കുകയും നിയമ വിരുദ്ധമായ ഖനനം നടത്തുകയും ചെയ്യുന്നതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ധാരാളം അർമേനിയൻ ക്രൈസ്തവർ താമസിക്കുന്ന പ്രദേശമായിരുന്നു ടെൽ അബായാദ് . സിറിയയിലെ ആഭ്യന്തരയുദ്ധത്തിന്റെയും മതപീഡനത്തിന്റെയും, തുർക്കിയുടെ കടന്നു കയറ്റത്തിന്റെയും ഭാഗമായി അവർക്ക് നാടുവിടേണ്ടി വന്നു. ഇതേത്തുടർന്നു ധാരാളം ക്രൈസ്തവ ദേവാലയങ്ങളും പുരാതന കേന്ദ്രങ്ങളും തുർക്കിയുടെ നേതൃത്വത്തിൽ സൈന്യം പിടിച്ചെടുക്കുകയും നശിപ്പിക്കുകയുമായിരുന്നു.

അർമേനിയയും അസർബൈജാനും തമ്മിലുള്ള സംഘർഷങ്ങൾ രൂക്ഷമായ സാഹചര്യത്തിലും നിരവധി ആക്രമങ്ങൾ ക്രൈസ്തവർക്കും ക്രൈസ്തവ ദേവാലയങ്ങൾക്കും നേരെ നടന്നിരുന്നു. കഴിഞ്ഞ ദിവസം അർമേനിയയും അസർബൈജാനും തമ്മിലുള്ള യുദ്ധത്തിൽ തുർക്കി നിരവധിയായ സിറിയൻ കൂലി പട്ടാളത്തെ അയച്ചിരുന്നു. തുർക്കിയുടെ ലക്ഷ്യം അർമേനിയൻ ക്രൈസ്തവരും അവരുടെ ദേവാലങ്ങളും മറ്റ് അമൂല്യ വസ്തുക്കളുമാണെന്ന് ഈ നീക്കത്തിലൂടെ വ്യക്തമാണ്. സംഘർഷ മേഖലകളിലെ പുരാവസ്തു പ്രാധാന്യമുള്ള ക്രൈസ്തവ കേന്ദ്രങ്ങൾ നശിപ്പിക്കപ്പെട്ടതായും റിപ്പോർട്ടുകൾ പുറത്തു വന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group