യുദ്ധം ആരംഭിച്ച് 12 വർഷo പിന്നിടുമ്പോൾ ദുരിതത്തിലായ സിറിയൻ ജനങ്ങളെ അനുസ്മരിച്ച് മാർപാപ്പാ

സിറിയൻ യുദ്ധം ആരംഭിച്ച് 12 വർഷം പിന്നിടുമ്പോൾ ദുരിതത്തിലായ സിറിയൻ ജനങ്ങളെ അനുസ്മരിച്ച് ഫ്രാൻസിസ് മാർപാപ്പാ.

ഡമാസ്കസിൽ സമ്മേളിക്കുന്ന കത്തോലിക്കാ നേതാക്കൾക്ക് അയച്ച കത്തിലാണ് ദുരിതമനുഭവിക്കുന്ന സിറിയൻ ജനങ്ങളെ മറന്നിട്ടില്ലെന്നും, അവർക്കായി പ്രാർത്ഥിക്കുന്നുവെന്നും പാപ്പാ പറഞ്ഞത്.

പൗരസ്ത്യ സഭകളുടെ വത്തിക്കാൻ പ്രീഫെക്റ്റായ കർദ്ദിനാൾ ലിയോനാർഡോ സാന്ദ്രിയാണ് അറബിക് ഭാഷയിൽ ഈ കത്ത് വായിച്ചത്. “സിറിയയിലെ ക്രൈസ്തവരെ മറന്നിട്ടില്ല. സഭ നിങ്ങളുടെ ക്ഷേമത്തിൽ പ്രത്യേകം ശ്രദ്ധാലുവാണ്. കാരണം നിങ്ങൾ അന്നാട്ടിലെ യേശുവിന്റെ ശിഷ്യന്മാരാണ് പാപ്പാ പറഞ്ഞു. മാർച്ച് 15 മുതൽ 17 വരെയാണ് സിറിയയിലെ കത്തോലിക്കാ സഭയുടെ സമ്മേളനം നടന്നത് . ഈ സമ്മേളനത്തിൽ സിറിയയിലെ കാരിത്താസ് സംഘടനയും മറ്റ് ചാരിറ്റി സംഘടനകളും പങ്കെടുത്തു.

ശരീരത്തിന്റെ ഒരു ഭാഗം വേദനിക്കുമ്പോൾ മറ്റ് ഭാഗങ്ങളെല്ലാം അതിന്റെ കഷ്ടപ്പാടുകളിൽ പങ്കുചേരുകയും അതിനെ ലഘൂകരിക്കാൻ സാധ്യമായതെല്ലാം ചെയ്യുകയും ചെയ്യുന്നുവെന്ന് പാപ്പാ കൂട്ടിച്ചേർത്തു. ദുരിതത്തിലായ ജനങ്ങളെ സഹായിക്കുന്ന സിറിയയിലെ കത്തോലിക്കാ ചാരിറ്റി സംഘടനകളോട് പാപ്പാ കത്തിലൂടെ നന്ദി അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group