കൊച്ചി: സംസ്ഥാനത്ത് ഒരു മാസത്തിനുള്ളിൽ പനി ബാധിച്ച് ചികിത്സ തേടിയത് രണ്ടരലക്ഷം പേര്‍.
കഴിഞ്ഞ രണ്ടാഴ്ച്ചയിലേറെയായി പതിനായിരത്തിന് മുകളിലാണ് പനിക്കണക്ക്. ഇന്നലെ(തിങ്കള്‍) മാത്രം പതിനയ്യായിരത്തിന് മുകളിലാണ് പനിബാധിതര്‍. ഈ മാസത്തെ ഉയര്‍ന്ന പനിക്കണക്കാണിത്. മലപ്പുറം, കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍,കൊല്ലം, തിരുവനന്തപുരം, തൃശ്ശൂര്‍, എറണാകുളം ജില്ലകളില്‍ അതിരൂക്ഷമാണ് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവരുടെ കണക്കുകള്‍ മാത്രമാണ് പുറത്തുവരുന്നത്.
അതിനിടെ പകര്‍ച്ചപ്പനിയുടെ കൃത്യമായ വിവരങ്ങളെക്കുറിച്ച് മാധ്യമങ്ങളോട് ഒരക്ഷരം മിണ്ടരുതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് (ഡി.എം.ഒ.) ആരോഗ്യവകുപ്പിന്റെ നിര്‍ദേശമുണ്ടെന്ന വാര്‍ത്തയും പുറത്തുവരുന്നുണ്ട്. ഫോണില്‍ വിളിച്ചും ശബ്ദസന്ദേശം വഴിയുമാണ് ഡി.എം.ഒ.മാരുടെ മാധ്യമസമ്ബര്‍ക്കം വിലക്കിയിരിക്കുന്നത്. പനിമരണം, പനിബാധിതരുടെയും കിടത്തിച്ചി കിത്സയിലുള്ളവരുടെയും എണ്ണം, ഏറ്റവും കൂടുതല്‍ ബാധിതരുള്ളയിടങ്ങള്‍ എന്നിവയെപ്പറ്റിയൊന്നും ജില്ലാതലങ്ങളില്‍ ഒരറിയിപ്പും കൊടുക്കരുതെന്നാണ് പറഞ്ഞിരിക്കുന്നത്. ജില്ലകളില്‍ നിന്നുള്ള വിവരങ്ങള്‍ ആരോഗ്യ ഡയറക്ടറേറ്റിലേക്ക് അയച്ചുകൊടുത്താല്‍ മതിയെന്നാണ് നിര്‍ദേശം.
എന്നാല്‍ ഇങ്ങനെ ശേഖരിച്ച് ഡയറക്ടറേറ്റില്‍ നിന്നു നല്‍കിയപ്പോള്‍ മൂന്നും നാലും ദിവസം മുൻപുള്ള കണക്കുകളാണ് പുറത്തുവരുന്നത്. പനിമരണങ്ങളുടെ തെറ്റായ കണക്ക് പുറത്തു വരുന്നത് ആശയക്കുഴപ്പവും ആശങ്കയും ഉണ്ടാക്കുന്നുണ്ട്. കൃത്യമായ വിവരങ്ങള്‍ പുറത്തുവിടാത്തതിനാല്‍ പനിബാധിതരുടെ എണ്ണം കൂടുതലുള്ള യിടങ്ങളില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയിരിക്കുകയാണ്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group