രണ്ട് കത്തോലിക്ക വൈദികരെ തട്ടിക്കൊണ്ട് പോയി

രണ്ട് കത്തോലിക്ക വൈദികരെ നൈജീരിയയിലെ പങ്ക്‌ഷിന്‍ രൂപതാപരിധിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയി.

ക്ലരീഷ്യന്‍ മിഷ്ണറിമാര്‍ എന്നറിയപ്പെടുന്ന മിഷ്ണറീസ് സൺസ് ഓഫ് ദ ഇമ്മാക്കുലേറ്റ് ഹാർട്ട് ഓഫ് മേരി കോൺഗ്രിഗേഷൻ അംഗങ്ങളായ ഫാ. കെന്നത്ത് കൻവ, ഫാ. ജൂഡ് നവാച്ചുക്വു എന്നിവരാണ് തട്ടിക്കൊണ്ടുപോകലിന് ഇരയായത്. ഫാ. കൻവ, പങ്ക്‌ഷിന്‍ രൂപതയിലെ സെൻ്റ് വിൻസെൻ്റ് ഡി പോൾ ഇടവകയില്‍ സേവനമനുഷ്ഠിച്ചു വരികയായിരുന്നു. സഹവികാരിയായിരുന്നു ഫാ. ജൂഡ്. ഫെബ്രുവരി 1 വ്യാഴാഴ്‌ച രാത്രി ഇടവക റെക്‌റ്ററിയിൽ വെച്ചാണ് വൈദികരെ തട്ടിക്കൊണ്ടുപോയതെന്നു വിവിധ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

വൈദികരുടെ മോചനത്തിനായി പ്രാര്‍ത്ഥന യാചിക്കുന്നതായി പ്രോവിന്‍ഷ്യാള്‍ സെക്രട്ടറി ഫാ. ഡൊമിനിക്ക് ഉക്പോങ് പറഞ്ഞു. വൈദികരുടെ സുരക്ഷിത ത്വത്തിനും അടിമത്തത്തിൽ നിന്ന് പെട്ടെന്നുള്ള മോചനത്തിനുമായി ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് പ്രാർത്ഥനകൾ അഭ്യർത്ഥിക്കുകയാണെന്ന് ഫാ. ഡൊമിനിക്ക് കൂട്ടിച്ചേര്‍ത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group