പാക്കിസ്ഥാനിൽ ക്രൈസ്തവർക്ക് നേരെ നടന്ന വെടിവെപ്പിൽ രണ്ട് കുട്ടികൾ മരിച്ചതായി റിപ്പോർട്ട്..

ലാഹോർ: പാകിസ്ഥാനിൽ ക്രൈസ്തവർക്ക് നേരെ മുസ്ലിം സംഘം നടത്തിയ വെടിവെപ്പിൽ രണ്ട് കുട്ടികൾ മരിച്ചതായും ആറുപേർക്ക് ഗുരുതര പരിക്കേറ്റ തായും റിപ്പോർട്ട്.പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ നടന്ന ഈ ദാരുണ സംഭവം പ്രമുഖ വാർത്താ ഏജൻസിയായ ‘ഏഷ്യാ ന്യൂസാ’ണ്,റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പഞ്ചാബ് പ്രവിശ്യയുടെ തലസ്ഥാനമായ ലാഹോറിൽനിന്ന് 125 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഒക്കറ പ്രദേശത്താണ് സംഭവം.യാക്കൂബ് മുക്തർ, ഹാരോൺ മുക്തർ എന്നീ ആൺകുട്ടികളാണ് കൊല്ലപ്പെട്ടത് . പരിക്കേറ്റ ആറ് പേർ പ്രാദേശിക ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.മുഹമ്മദ് അബ്ബാസ്, ബാബർ, മുസ്തഫ, ഷഫ്കാത്ത്, ഗുൽസാർ, ഖാദിർ ഗുൽസാർ, നസറുല്ല, നൂർ, അബ്ബാസ് അഹ്‌മദ് എന്നിവരുൾപ്പെട്ട സംഘത്തിനെതിരെ പൊലീസ് പ്രഥമ വിവര റിപ്പോർട്ട് തയാറാക്കിയിട്ടുണ്ടെന്ന് സംഭവത്തിന് സാക്ഷിയായ ഇന്ദ്രിയാസ് മുക്താർ പറഞ്ഞു. എന്നാൽ 18,പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും , ഇതുവരെ രണ്ടുപേരെ മാത്രമേ അറസ്റ്റ് ചെയ്തിട്ടുള്ളൂ.കുറ്റവാളികളെ എത്രയുംവേഗം അറസ്റ്റ് ചെയ്യണമെന്നും ഭയപ്പാടോടെ കഴിയുന്ന ക്രിസ്ത്യൻ സമൂഹത്തിന് നീതി ഉറപ്പാക്കണമെന്നും സ്ഥലം സന്ദർശിച്ച മനുഷ്യാവകാശ പ്രവർത്തകനും ജാങ് ജില്ലാ കമ്മിറ്റി അംഗവുമായ ആസിഫ് മുനാവർ സർക്കാരിനോട് ആവശ്യപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group