നൈജീരിയയിൽ ക്രിസ്തുമസ് കരോൾ കഴിഞ്ഞ് മടങ്ങവെ രണ്ട് ക്രൈസ്തവർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ക്രിസ്തുമസ് ആഘോഷങ്ങൾ കഴിഞ്ഞ് വീട്ടിലേക്കു പോകുമ്പോഴായിരുന്നു മൂന്ന് ക്രൈസ്തവരെ തീവ്രവാദികൾ പതിയിരുന്ന് ആക്രമിച്ചത്. ഗിഡിയോൻ അംബ, ലാറാബ സൺഡേ എന്നിവർ തൽക്ഷണം ആക്രമണത്തിൽ കൊല്ലപ്പെട്ടു.
പരുക്കേറ്റ വെറോണിക്ക സുലെയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് .
“പതിയിരുന്നുള്ള ആക്രമണം പതിവുള്ളതാണ്. ഭീകരരെ അറസ്റ്റ് ചെയ്യാൻ സുരക്ഷാസേന ഒരു ശ്രമവും നടത്തുന്നില്ല. ഇപ്പോൾ തന്നെ 300-ലധികം ആളുകളാണ് കൊല്ലപ്പെട്ടിരിക്കുന്നത്. എന്നാൽ ചിലർ ഇപ്പോഴും അതിനെ ഒരു ഏറ്റുമുട്ടലായി മാത്രം വിശേഷിപ്പിക്കുന്നു. നൈജീരിയൻ സർക്കാർ ക്രൈസ്തവരെ തീവ്രവാദികൾക്ക് വിട്ടുകൊടുത്തിരിക്കുകയാണ് “ ആക്രമണം നടന്ന പ്രദേശത്തെ
ക്രൈസ്തവ വിശ്വാസികൾ പറയുന്നു…
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group