കത്തോലിക്ക കോൺഗ്രസ് സമിതിയുടെ ദ്വിദിന നേതൃസമ്മേളനത്തിന് തുടക്കം കുറിച്ചു. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ആരംഭിച്ച സമ്മേളനം അഡ്വ. ബിജു പറയന്നിലം ഉദ്ഘാടനം ചെയ്തു.
ഗ്ലോബൽ പ്രസിഡൻ്റ് രാജീവ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജോസുകുട്ടി ഒഴുകയിൽ സംഘടനാപ്രവർത്തന അജണ്ട അവതരിപ്പിച്ചു. ട്രഷറർ അഡ്വ. ടോണി പുഞ്ചക്കുന്നേൽ, ഡയറക്ടർ റവ.ഡോ. ഫിലിപ്പ് കവിയിൽ, വൈസ് പ്രസിഡൻ്റുമാരായ പ്രഫ. കെ.എം. ഫ്രാൻസിസ്, രാജേഷ് ജോൺ, ബെന്നി ആൻ്റണി, ട്രീസാ ലിസ് സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.
സർക്കാർ, ഉദ്യോഗസ്ഥ, ട്രേഡ് യൂണിയൻതലങ്ങളിൽ സംരംഭക – തൊഴിൽ സൗഹൃദ അന്തരീക്ഷം വളർത്താൻ നടപടികൾ ഉണ്ടാകണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group