റഷ്യ- യുക്രെയ്ൻ യുദ്ധത്തിൽ രണ്ട് ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ടു; റഷ്യയ്ക്ക് താക്കീതുമായി ഇന്ത്യ

റഷ്യ-യുക്രെയ്ൻ യുദ്ധത്തില്‍ രണ്ട് ഇന്ത്യക്കാർ കൂടി കൊല്ലപ്പെട്ടു. റഷ്യൻ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്തവരാണ് കൊല്ലപ്പെട്ടത്.

റഷ്യൻ വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സംഭവത്തിന് പിന്നാലെ റഷ്യൻ സൈന്യത്തിന് ഇന്ത്യ താക്കീത് നല്‍കി. റഷ്യൻ സൈന്യത്തിലേക്ക് ഇന്ത്യൻ പൗരന്മാരെ റിക്രൂട്ട് ചെയ്യുന്ന നടപടി നിർത്തണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.

മൃതദേഹം ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. റഷ്യയില്‍ തൊഴിലവസരങ്ങള്‍ തേടി പോകുമ്ബോള്‍ ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം വീണ്ടും മുന്നറിയിപ്പ് നല്‍കി.

റഷ്യയിലേക്ക് ജോലി അന്വേഷിക്കുന്ന ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്നും റഷ്യൻ സൈനിക സംഘത്തിലേക്കുള്ള അപകടകരമായ ജോലികള്‍ ഏറ്റെടുക്കരുതെന്നും വിദേശകാര്യ മന്ത്രാലയം മുമ്ബും നിർദേശം നല്‍കിയിരുന്നു. യുദ്ധത്തില്‍ പങ്കാളികളായ രണ്ട് ഇന്ത്യക്കാർ നേരത്തെ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു നിർദേശം.

നിരവധി ഇന്ത്യക്കാരെ ഇത്തരത്തില്‍ റഷ്യ-യുക്രെയ്ൻ യുദ്ധഭൂമിയിലേക്ക് അയച്ചതായി സിബിഐ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. സിബിഐ രജിസ്റ്റർ ചെയ്ത കേസില്‍ മൂന്ന് മലയാളികളും പ്രതികളായിരുന്നു. തിരുവനന്തപുരം സ്വദേശികളായ മൂന്ന് പേരുള്‍പ്പെടെ 19 പേർക്കെതിരെയാണ് സിബിഐ കേസെടുത്തത്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം തിരുവനന്തപുരം ഉള്‍പ്പെടെ ഏഴ് നഗരങ്ങളില്‍ സിബിഐ പരിശോധന നടത്തിയിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group