ന്യൂയോർക്ക്: ഏതാണ്ട് രണ്ട് മില്യൻ ഡോളറിലധികം വിലമതിക്കുന്ന പുരാതന സക്രാരി മോഷണം പോയി. ന്യൂയോർക്കിലെ ബ്രൂക്ക്ലൈൻ സെന്റ് അഗസ്റ്റ്യൻ ദേവാലയത്തിലെ സക്രാരിയാണ് മോഷണം പോയത്.
കഴിഞ്ഞ ദിവസമാണ് സ്വർണ്ണവും വെള്ളിയും ചേർത്തുണ്ടാക്കിയ സക്രാരി മോഷണം പോയതായി കണ്ടെത്തിയത്.
കൂദാശ ചെയ്ത തിരുവോസ്തി ഉപേക്ഷിക്കപ്പെട്ട നിലയിൽ ഗ്രൗണ്ടിൽ നിന്ന് കണ്ടെത്തി. പവർടൂൾസ് ഉപയോഗിച്ച് മുറിച്ചു നീക്കിയാണ് സക്രാരി മോഷ്ടിച്ചു കൊണ്ടു പോയത്. രണ്ടു മില്യൻ ഡോളർ ചെലവിൽ പണി കഴിപ്പിച്ച സക്രാരിയാണ് ഇത്.
1890 മുതൽ ഈ സക്രാരിയാണ് ഉപയോഗിച്ചു വരുന്നത്. 19-ാം നൂറ്റാണ്ടിലാണ് ദേവാലയം പണി കഴിപ്പിക്കപ്പെട്ടത്. 18K ഗോൾഡും സിൽവറുമാണ് സക്രാരിയുടെ ആവരണമായി ഉപയോഗിച്ചിരിക്കുന്നത്. പരിപാവനമായ തിരുവോസ്തിയോടുള്ള തികഞ്ഞ അപമാനമാണ് ഇവിടെ നടന്നിരിക്കുന്നതെന്ന് വികാരി ഫാ. ഫ്രാങ്ക് ടുമിനോ പ്രതികരിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group