യുഎസ് മിഷനറി സംഘത്തിലെ രണ്ടു പേർക്ക് മോചനം.

ഹെ​​​യ്തി​​​യി​​​ൽ കൊ​​​ള്ള​​​സം​​​ഘം ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യി ബ​​​ന്ദി​​​കളാക്കി​​​യ 17 അം​​​ഗ യു​​​എ​​​സ് മി​​​ഷ​​​ന​​​റി സം​​​ഘ​​​ത്തി​​​ലെ ര​​​ണ്ടു​​​പേ​​​രെ മോ​​​ചി​​​പ്പി​​​ച്ചു.ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ വ​​​ള​​​രെ​​​ക്കു​​​റി​​​ച്ചു വി​​​വ​​​ര​​​ങ്ങ​​​ൾ മാ​​​ത്ര​​​മാ​​​ണ് ല​​​ഭ്യ​​​മാ​​​യി​​​ട്ടു​​​ള്ള​​​തെ​​​ന്നും എ​​​ന്നാ​​​ൽ ര​​​ണ്ടു​​​പേ​​​രെ മോ​​​ചി​​​പ്പി​​​ച്ചു എ​​​ന്ന​​​ത് സ്ഥി​​​രീ​​​ക​​​രി​​​ക്കാ​മെ​​​ന്നും ഒ​​​ഹാ​​​യോ ആ​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ക്രി​​​സ്ത്യ​​​ൻ മി​​​ഷ​​​ണ​​​റി സ​​​ഭ​​​യു​​​ടെ വെ​​​ബ്സൈ​​​റ്റി​​​ലെ പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ പ​​​റ​​​യു​​​ന്നു.രണ്ടുപേരും ആരോഗ്യവാന്മാരാണെന്നും പ്രസ്താവനയിൽ പറയുന്നു.ക​​​ഴി​​​ഞ്ഞ​​​ മാ​​​സം 16 നാ​​​ണ് പ​​​തി​​​നാ​​​റ് യു​​​എ​​​സ് പൗ​​​ര​​​ന്മാ​​​രും ഒ​​​രു ക​​​നേ​​​ഡി​​​യ​​​ൻ പൗ​​​ര​​​നു​​​മു​​​ൾ​​​പ്പെ​​​ടു​​​ന്ന സം​​​ഘ​​​ത്തെ ക്രി​​​മി​​​ന​​​ൽ​​​സം​​​ഘം ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ​​​ത്.അ​​​​​​​നാ​​​​​​​ഥാ​​​​​​​ല​​​​​​​യ​​​​​​​ത്തി​​​​​​​ൽ​​​​​​​നി​​​​​​​ന്നു താ​​​മ​​​സ​​​സ്ഥ​​​ല​​​ത്തേ​​​ക്കു മ​​​​​​​ട​​​​​​​ങ്ങും വ​​​​​​​ഴി​​​യാ​​​യി​​​രു​​​ന്നു ഇ​​​ത്. മി​​​ഷ​​​ന​​​റി സം​​​ഘ​​​ത്തി​​​ൽ പ​​​തി​​​നെ​​​ട്ടി​​​നും 48 നും ​​​ഇ​​​ട​​​യി​​​ൽ പ്രാ​​​യ​​​മു​​​ള്ള 12 പേ​​​രും എ​​​ട്ടു​​​മാ​​​സം മു​​​ത​​​ൽ 15 വ​​​യ​​​സ് വ​​​രെ പ്രാ​​​യ​​​മു​​​ള്ള അ​​​ഞ്ച് കു​​​ട്ടി​​​ക​​​ളു​​​മാ​​​ണ് ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.

മോ​​​ചി​​​ത​​​രാ​​​യ​​​വ​​​രു​​​ടെ പേ​​​ര്, മോ​​​ച​​​ന​​​ത്തി​​​ന്‍റെ കാ​​​ര​​​ണം, അ​​​വ​​​ർ ഇ​​​പ്പോ​​​ൾ എ​​​വി​​​ടെ​​​യാ​​​ണ് എ​​​ന്നി​​​ങ്ങ​​​നെ​​​യു​​​ള്ള​​​വ ഈ ​​​ഘ​​​ട്ട​​​ത്തി​​​ൽ വെ​​​ളി​​​പ്പെ​​​ടു​​​ത്താ​​​നാ​​​വി​​​ല്ലന്നും ര​​​ണ്ടു​​​പേ​​​രു​​​ടെ മോ​​​ച​​​ന​​​ത്തി​​​ൽ സന്തോഷിക്കുമ്പോഴും ​​​പ​​​തി​​​ന​​​ഞ്ചു​​​പേ​​​ർ കൊ​​​ള്ള​​​സം​​​ഘ​​​ത്തി​​​ന്‍റെ പി​​​ടി​​​യി​​​ൽ​​​ത്ത​​​ന്നെ​​​യാ​​​ണ് എ​​​ന്ന​​​ത് ഓ​​​ർ​​​ക്ക​​​ണമെന്നും പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ പ​​​റ​​​യു​​​ന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group