കൊച്ചി :രണ്ട് ഐടി പാർക്കുകൾ കൂടി കേരളത്തിൽ തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഐടി കോറിഡോറുകളുടെ സ്ഥലം ഏറ്റെടുപ്പ് പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. ദുബായില്‍ സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ ഇന്‍ഫിനിറ്റി സെന്‍റര്‍ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സ്റ്റാർട്ട് അപ്പ് ഇൻഫിനിറ്റി വഴി കേരളത്തിലെ സ്റ്റാർട്ട് അപ്പുകളെ ലോകമാകെ ബന്ധിപ്പിക്കുകയാണ്, തൊഴില്‍ തേടുന്ന രീതി മാറി, തൊഴില്‍ സൃഷ്ടിക്കുന്നവരായി യുവാക്കൾ മാറി. ഇത് വിപ്ലവകരമായ മാറ്റമാണെന്നും പിണറായി വിജയന്‍ പറഞ്ഞു.
4500 കോടിയിൽ അധികം രൂപയുടെ നിക്ഷേപങ്ങൾ കേരളത്തിലെ സ്റ്റാർട്ട് അപ്പുകൾക്ക് ലഭിച്ചു. ഈ വർഷം 20000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യം. യുഎഇയുടെ സായിദ് മാരത്തണ്‍ കേരളത്തില്‍ സംഘടിപ്പിക്കുമെന്നും ഇതിനായി ധാരണയിലെത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group