ചങ്ങനാശേരി അതിരൂപതയ്ക്കു പുതിയതായി രണ്ട് വികാരി ജനറാളുമാരെ നിയമിച്ചു

കോട്ടയം : ചങ്ങനാശേരി അതിരൂപതയുടെ പുതിയ വികാരി ജനറാൾമാരായി റവ. ഡോ. ജയിംസ് പാലയ്ക്കലിനേയും റവ.ഡോ. വർഗീസ് താനമാവുങ്കലിനേയും ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം നിയമിച്ചു. വികാരി ജനറാളായിരുന്ന മാർ തോമസ് പാടിയത്ത് ഷംഷാബാദ് രൂപതയുടെ സഹായ മെത്രാനായി ചുമതലയേറ്റ സാഹചര്യത്തിലാണ് പുതിയ വികാരി ജനറാൾമാരുടെ നിയമനം. അതിരൂപതയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ദൈവശാസ്ത്ര പരിശീലന കേന്ദ്രങ്ങളുടെയും ചുമതലയാണ് റവ.ഡോ. ജെയിംസ് പാലയ്ക്കലിനു നൽകിയിരിക്കുന്നത്. റവ.ഡോ. വർഗീസ് താനമാവുങ്കലിനു സമർപ്പിതരുടെയും സെമിനാരി വിദ്യാർത്ഥികളുടെയും ചുമതലയാണ് നൽകിയിരിക്കുന്നത്.

അതിരൂപതയുടെ പ്രോട്ടോസിഞ്ചല്ലൂസായ മാർ തോമസ് തറയിലും സിഞ്ചല്ലൂസായ മോൺ. ജോസഫ് വാണിയപ്പുരക്കലും ത ങ്ങളുടെ ചുമതലകൾ തുടർന്നും നിർവഹിക്കും. അതിരൂപതയുടെ കീഴിലുള്ള ലൂർദ് മാതാ എൻജിനിയറിംഗ് കോളജിന്റെ പ്രത്യേക ചുമതല സഹായമെത്രാൻ മാർ തോമസ് തറയിലിനാണ്. റവ.ഡോ. ജെയിംസ് പാലയ്ക്കൽ നിലവിൽ ഷംഷാബാദ് രൂപതയുടെ സിഞ്ചല്ലൂസായി ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള ഇറ്റാവാ- ജയ്പൂർ മിഷനുകളുടെ പ്രത്യേക ചുമതല വഹിച്ചുവരികയായിരുന്നു. വിവിധ ഇടവകകളിലെ ശുശ്രൂഷകൾക്കു പുറമേ ചങ്ങനശേരി അതിരൂപതയിലെ സിഞ്ചല്ലൂസ്, മൈനർ സെമിനാരി റെക്ടർ വിവിധ ദൈവശാസ്ത്ര പഠനകേന്ദ്രങ്ങളിൽ അധ്യാപകൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുള്ള ഫാ. ജെയിംസ് പാലയ്ക്കൽ ഇത്തിത്താനം പൊടിപ്പാറ ഹോളി ഫാമിലി ഇടവകാംഗമാണ്.

ഫാ. വർഗീസ് താനമാവുങ്കൽ ഇപ്പോൾ അതിരൂപതയുടെ കുറിച്ചി മൈനർ സെമിനാരിയിൽ റെക്ടറായി സേവനം ചെയ്തു വരികയാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group