നിക്കരാഗ്വയിൽ രണ്ട് പുരോഹിതരും രണ്ടു സ്ത്രീകളും അറസ്റ്റിൽ

നിക്കരാഗ്വയിൽ ക്രൈസ്തവർക്കെതിരായ അടിച്ചമർത്തൽ രൂക്ഷമാക്കി യിരിക്കുകയാണ് ഒർട്ടേഗ ഭരണകൂടം.

കഴിഞ്ഞയാഴ്ച ഏഴ് വൈദികരെ റോമിലേക്ക് നാടുകടത്തിയതിനു പുറമെ നിക്കരാഗ്വൻ സ്വേച്ഛാധിപത്യം രണ്ട് വൈദികരെയും എസ്റ്റെലിയിലെയും മതാഗൽപയിലെയും രണ്ട് സാധാരണ സ്ത്രീകളെയും അറസ്റ്റ് ചെയ്തു.

നിക്കരാഗ്വൻ മാധ്യമമായ മൊസൈക്കോ റിപ്പോർട്ട് ചെയ്തതനുസരിച്ച്, ഓഗസ്റ്റ് 11 ഞായറാഴ്ചയാണ് ഒരു വൈദികൻ അറസ്റ്റ് ചെയ്യപ്പെട്ടത്.

മതഗൽപയിൽ വിശുദ്ധ കുർബാന അർപ്പിക്കാൻ പോകുന്നതിനിടയിലാണ് ഫാ. ഡെനിസ് മാർട്ടിനെസ് ഗാർസിയയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഈ വൈദികൻ എവിടെയാണെന്നുളത് അജ്ഞാതമാണ്. മനാഗ്വയിലെ ഔവർ ലേഡി ഓഫ് ഫാത്തിമ ഇൻ്റർഡയോസിസൻ സെമിനാരിയിൽ രൂപതാദ്ധ്യാപകനായിരുന്നു ഫാ. മാർട്ടിനസ്. എസ്റ്റെലി രൂപതയിലെ ലാ ട്രിനിഡാഡ് പട്ടണത്തിലെ ജീസസ് ഓഫ് ചാരിറ്റി ഇടവകയിലെ വൈദികനായ ഫാ. ലിയോണൽ ബൽമസിഡയെ പത്താം തീയതിയാണ് അറസ്റ്റ് ചെയ്തത്.

കൂടാതെ ഓഗസ്റ്റ് പത്താം തീയതി പൊലീസ് രണ്ട് സാധാരണ സ്ത്രീകളുടെ വീടുകളിൽ പോയി അവരെ അകാരണമായി അറസ്റ്റ് ചെയ്തു. ഇവരുടെ കുടുംബങ്ങൾക്ക് ഇപ്പോൾ ഇവർ എവിടെയാണെന്നതിനെ കുറിച്ച് യാതൊരു വിവരവുമില്ല. കാനോൻ നിയമത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള കാർമെൻ മരിയ സാൻസ് മാർട്ടിനെസ്, വിവാഹ മോചന കേസുകളിൽ മാതഗൽപ രൂപതയിൽ ജോലി ചെയ്തിരുന്ന ഒരു സ്ത്രീയായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group