നൈജീരിയയിൽ വൈദികരെ തട്ടിക്കൊണ്ടു പോകുന്നത് തുടർക്കഥയാകുന്നു.
മോചനദ്രവ്യം ആവശ്യപ്പെട്ട് കഫൻചാൻ രൂപതയിൽ നിന്ന് കഴിഞ്ഞ ദിവസം 2 കത്തോലിക്ക വൈദികരായ ഫാ. ജോൺ മാർക്ക് ചീറ്റ്നം, ഫാ. ഡൊണാറ്റസ് ക്ലിയോപാസ് എന്നിവരെയാണ്കൊള്ള സംഘം തട്ടിക്കൊണ്ടു പോയത്.
വൈദികരുടെ മോചനത്തിനായി പ്രാര്‍ത്ഥിക്കണമെന്ന് രൂപത വിശ്വാസി സമൂഹത്തോട് രൂപതാ ചാൻസലർ ഫാ. ഇമ്മാനുവൽ ഒക്കോളോ ആവശ്യപ്പെട്ടു.
ക്രൂശിക്കപ്പെട്ട ക്രിസ്തു, പ്രാർത്ഥനകൾ ശ്രവിക്കുകയും അവിടുത്തെ വൈദികരെയും തട്ടിക്കൊണ്ടു പോയ മറ്റെല്ലാവരെയും നിരുപാധികം മോചിപ്പിക്കാൻ ഇടപെടുകയും ചെയ്യട്ടെയെന്ന് ചാൻസലർ പ്രസ്താവനയില്‍ കുറിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group