രണ്ടു വർഷങ്ങൾക്ക് ശേഷം ജെറുസലേം വീണ്ടും തീർഥാടകർക്കായി തുറന്നുകൊടുത്തു

കോവിഡ് മഹാമാരിയെ തുടർന്നുണ്ടായ ലോക് ഡൗണിന് ശേഷം ജെറുസലേം തീർത്ഥാടകർക്കും, വിശ്വാസികൾക്കുമായി തുറന്നുകൊടുത്തു.

ലോകവ്യാപകമായ കോവിഡ്പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ അടച്ചിട്ടിരിക്കു കയായിരുന്ന ജെറുസലേമിലെ വിനോദസഞ്ചാര തീർത്ഥാടനകേന്ദ്രങ്ങൾ മാർച്ച് മുതലാണ് തുറന്നുകൊടുത്തത്.

2021 ലെ ക്രിസ്തുമസ്വാരത്തോടെ ജനജീവിതം സാധാരണ ഗതിയിലാകുമെന്നാണ് കരുതിയിരുന്നതെങ്കിലും ഒമിക്രോൺ വീണ്ടും കാര്യങ്ങൾ വഷളാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കാര്യങ്ങൾ മാർച്ച് വരെ നീണ്ടത്. ജെറുസലേം ലാറ്റിൻ പാത്രിയാർക്ക പിസബല്ല പുതിയ തീരുമാനങ്ങളിൽ സന്തോഷം പ്രകടിപ്പിച്ചു, വീണ്ടും പഴയതു പോലെ ജീവിതം ആയിത്തീരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group