സ്കൂളിലെ ഇരുപതോളം കുട്ടികൾക്ക് ടൈഫോയിഡ്; ക്ലാസുകൾ താൽക്കാലികമായി നിർത്താൻ ജില്ലാ കലക്ടർ

മൂന്നാർ എം.ആർ.എസ് സ്കൂളിലെ കുട്ടികൾക്ക് ടൈഫോയിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ക്ലാസുകൾ താൽക്കാലികമായി നിർത്താൻ ജില്ലാ കലക്ടർ നിർദ്ദേശിച്ചു.

വിദ്യാലയത്തിലെ ഇരുപതോളം കുട്ടികൾക്കാണ് ടൈഫോയിഡ് സ്ഥിരീകരിച്ചത്.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് വീട്ടിൽ പോയി മടങ്ങിയെത്തിയ കുട്ടിയിലാണ് ആദ്യം രോഗലക്ഷണങ്ങൾ കണ്ടത്. കൂടുതൽ കുട്ടികൾക്ക് പനിയും ഛർദിയുമുണ്ടായതോടെ സ്കൂളധികൃതർ ആരോഗ്യ വകുപ്പിനെ വിവരമറിയിച്ചു. രോഗം ബാധിച്ച ഇരുപതോളം കുട്ടികളിൽ എട്ടു പേർ വീടുകളിലേക്ക് മടങ്ങി. അവശേഷിച്ചവർ സ്കൂൾ ഹോസ്റ്റലിൽ തന്നെയാണ് താമസം. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും സ്കൂളധികൃതർ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group