മണിക്കൂറില്‍ പരമാവധി 150 കി.മീ വേഗതയില്‍ തേജ് ചുഴലിക്കാറ്റ് യെമന്‍ തീരത്തിൽ

യെമന്‍ തീരo തൊട്ട് തേജ് ചുഴലിക്കാറ്റ്.പുലര്‍ച്ചെ 2.30നും 3.30നും ഇടയിലാണ് ചുഴലിക്കാറ്റ് കരതൊട്ടത്. മണിക്കൂറില്‍ പരമാവധി 150 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റടിക്കുക. യെമന്‍, ഒമാന്‍ തീരങ്ങളില്‍ ശക്തമായ കാറ്റും മഴയും അനുഭവപ്പെടുമെന്നാണ് മുന്നറിയിപ്പ്.

കഴിഞ്ഞ ദിവസം ബംഗാള്‍ ഉള്‍ക്കടലിലും ഹമൂണ്‍ ചുഴലിക്കാറ്റ് രൂപപ്പെട്ടിരുന്നു. ചുഴലിക്കാറ്റ് ഈ മണിക്കൂറുകളില്‍ തീവ്രചുഴലിക്കാറ്റായി മാറിയതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുധനാഴ്ച ഉച്ചയോടെ ശക്തി കുറഞ്ഞ് അത് ബംഗ്ലാദേശ് തീരത്ത് കരതൊടുമെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group