വാഷിംഗ്ടൺ ഡിസി:ആഭ്യന്തര കലാപങ്ങളുടെ ഫലമായി ഉണ്ടായ കടുത്ത പട്ടിണിയും, കോവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയിലൂടെയും കടന്നുപോകുന്ന ആഫ്രിക്കൻ ജനതയ്ക്ക് വേണ്ടി ധനസമാഹരണം നടത്തി യുഎസ് കത്തോലിക്കാ സഭ സമൂഹം.ആഫ്രിക്കയിലെ സഹോദരര്‍ക്ക് പ്രത്യാശയും സഹായവും വാഗ്ദാനം ചെയ്യുന്ന ദൗത്യത്തില്‍ പങ്കു ചേരാന്‍ യുഎസ് കോണ്‍ഫറന്‍സിന്റെ ആഫ്രിക്കാ കാര്യങ്ങള്‍ക്കായുള്ള ഉപസമിതിയുടെ ചെയര്‍മാന്‍ കര്‍ദിനാള്‍ ജോസഫ് ഡബ്ല്യു ടോബിന്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തു.എല്ലാ വര്‍ഷവും, ഞായറാഴ്ച കുര്‍ബാനാ മധ്യേ അമേരിക്കയിലെ മിക്ക രൂപതകളും ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ ആഫ്രിക്കയ്ക്കായുള്ള പ്രത്യേക സഹായ നിധി സമാഹരിക്കാറുള്ള സാഹചര്യത്തിലായിരുന്നു കർദിനാളിന്റെ അഭ്യർത്ഥന. ‘യുഎസിലെ കത്തോലിക്കരുടെ സഹായം ആഫ്രിക്കയിലെ നമ്മുടെ കത്തോലിക്കാ സഹോദരീ സഹോദരന്മാരുടെ ജീവിതത്തില്‍ പ്രകടവും നിലനില്‍ക്കുന്നതുമായ സ്വാധീനം ചെലുത്തുമെന്നും കര്‍ദിനാള്‍ പറഞ്ഞു.അതിനാൽ ഏവരും ഈ ദൗത്യത്തിൽ പങ്കുചേരാനും കർദിനാൾ ആഹ്വാനം ചെയ്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group