ഹൃദയാഘാധമൂലം ചികിത്സയിൽ കഴിയുന്ന പോളണ്ട് കാരനായ വ്യക്തിക്ക് നൽകുന്ന കൃത്രിമ പോഷകാഹാരവും ജലാംശവും പിൻവലിക്കരുതെന്ന് ആവശ്യപ്പെട്ട് UK ബിഷപ്പുമാർ ആരോഗ്യസെക്രട്ടറിക്ക് കത്ത് അയച്ചു . ഭക്ഷണവും വെള്ളവും ഒരു അടിസ്ഥാന പരിചരണമാണെന്നും അവനിരസിക്കരുതെന്നും മെത്രാന്മാർ ആവർത്തിച്ചു. കോമയിൽ കഴിയുന്ന ഇദ്ദേഹത്തിന് നൽകിവരുന്ന കൃത്രിമ ഭക്ഷണം പിൻവലിക്കാൻ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് പ്ലിമു നാഷണൽ ട്രസ്ററ് കോടതിയെ സമീപിച്ചിരുന്നു . കോടതി വിധി ട്രസ്റ്റിന് അനുകൂലമായ പശ്ചാത്തലത്തിൽ ഡിസംബറിൽ ഫുഡ് ട്യൂബുകൾ നീക്കം ചെയ്തിരുന്നു . എന്നാൽ ഇതിനെതിരെ കുടുംബം നൽകിയ അപ്പീൽ ജനുവരി 13 കോടതി നിരസിച്ചു.രോഗിയെ തിരിച്ചയക്കാനുള്ള പോളിഷ് സർക്കാരിന്റെ അപേക്ഷയും യൂറോപ്യൻ മനുഷ്യാവകാശ കോടതി നിരസിച്ചിരുന്നു . ഈ സാഹചര്യത്തിൽ ഇംഗ്ലണ്ടിലെ ബിഷപ്പുമാരുടെ കൂട്ടായ്മയായ കോൺഫറൻസ് ഓഫ് ഇംഗ്ലണ്ട് ആന്റ് വെയിൽസ് (CBCW) ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻഡ് കോക്കിന് കത്തയക്കുകയും ” മാനുഷിക മൂല്യത്തിന് അനുസൃതമായി രോഗിക്ക് സഹായകകരമായ രീതിയിൽ ഭക്ഷണ പദാർത്ഥങ്ങൾ നൽകണമെന്നും തുടർചികിത്സയ്ക്കായി പോളണ്ടിലേക്ക് അയക്കണമെന്നും ആവശ്യപ്പെട്ടു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group