റഷ്യയിലെ 28 ഗ്രാമങ്ങൾ പിടിച്ചെടുത്ത് യുക്രെയിൻ

മോസ്കോ : റഷ്യയിലെ കുർസ്ക് മേഖലയിലെ 28 ഗ്രാമങ്ങളുടെ നിയന്ത്രണം പിടിച്ചെടുത്ത് യുക്രെയിൻ. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ വിളിച്ച യോഗത്തില്‍ കുർസ്ക് ഗവർണറാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഈ മാസം 6നാണ് ആയിരത്തോളം യുക്രെയിൻ സൈനികർ ടാങ്കുകളും കവചിത വാഹനങ്ങളുമായി അതിർത്തി കടന്ന് കുർസ്‌കിലേക്ക് കടന്നുകയറിയത്.

റഷ്യൻ പ്രദേശത്തേക്കുള്ള നുഴഞ്ഞുകയറ്റത്തിന് യുക്രെയിന് തക്കതായ മറുപടി നല്‍കുമെന്നും റഷ്യൻ സൈന്യം ശത്രുക്കളെ പുറത്താക്കുമെന്നും പുട്ടിൻ പറഞ്ഞു. അതിനിടെ, കുർസ്‌കില്‍ നിന്ന് ഒഴിപ്പിച്ചവരുടെ എണ്ണം 1,21,000 കടന്നു. 59,000 പേരെ വൈകാതെ ഒഴിപ്പിച്ചേക്കും. സമീപ പ്രദേശമായ ബെല്‍ഗൊറോഡില്‍ 11,000 പേർക്ക് ഇന്നലെ രാവിലെ ഒഴിപ്പിക്കല്‍ നിർദ്ദേശം നല്‍കി.

ഇതിനിടെ, യുക്രെയിനിലെ സെപൊറീഷ്യ ആണവനിലയത്തില്‍ തീപിടിത്തമുണ്ടായി. അപകട സാഹചര്യമില്ല. യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയമായ സെപൊറീഷ്യ റഷ്യയുടെ നിയന്ത്രണത്തിലാണ്. തീപിടിത്തത്തിന് പിന്നില്‍ യുക്രെയിൻ ഷെല്ലിംഗ് ആണെന്ന് റഷ്യ ആരോപിച്ചു. ആരോപണം നിഷേധിച്ച യുക്രെയിൻ റഷ്യയാണ് ഉത്തരവാദിയെന്ന് തിരിച്ചടിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m