യുക്രെയ്നിൽ റഷ്യ നടത്തുന്ന അധിനിവേശത്തെ തുടർന്ന് പ്രതിസന്ധിയിലായ ജനങ്ങൾക്ക് ആശ്വാസമായി മാറിയിരിക്കുകയാണ് യുക്രെയ്ൻ കാരിത്താസിന്റെ പ്രവർത്തനങ്ങൾ.
1.5 മില്യൻ ആളുകൾ ഇതിനകം സഹായം കൈപ്പറ്റിയതായി കാരിത്താസ് യുക്രെയ്ൻ പ്രസിഡന്റ് ടെറ്റിയാന അറിയിച്ചു.റോമിൽ നടന്ന പ്രസ് കോൺഫ്രൻസിലാണ് ഇക്കാര്യം അറിയിച്ചത്.യുക്രെയ്ൻ ഗ്രീക്ക് കാത്തലിക് ചർച്ചുമായി ബന്ധപ്പെട്ടാണ് പ്രവർത്തനങ്ങൾ നടത്തുന്നത് . മാരിപ്പോളിലെ കാരിത്താസ് ഓഫീസിന് നേരെ റഷ്യൻ സേന നടത്തിയ ആക്രമണത്തിൽ ഏഴു പേർ കൊല്ലപ്പെട്ടിരുന്നു. സമീപരാജ്യങ്ങളിലും കാരിത്താസ് ഗ്രൂപ്പുകൾ പ്രവർത്തനനിരതമാണ്. ഫെബ്രുവരി 24 മുതൽ ആറു മില്യൻ ആളുകളാണ് യുക്രെയ്ൻ വിട്ടുപലായനം ചെയ്തിരിക്കുന്നത്.
പോളണ്ട് മാത്രം മൂന്നു മില്യൻ യുക്രെയ്ൻ അഭയാർത്ഥികളെ സ്വാഗതം ചെയ്തിട്ടുണ്ട്. കാരിത്താസ് രൂപതാ നെറ്റ്വർക്ക് 1.5 മില്യൻ ഭക്ഷണപ്പൊതികളാണ് അഞ്ചുലക്ഷം പേർക്ക് അനുദിനം വിതരണം ചെയ്തു കൊണ്ടിരിക്കുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group