ഉക്രൈൻ സംഘർഷത്തിൽ നയതന്ത്രചർച്ചകൾക്കും വെടിനിർത്തലിനും വീണ്ടും ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ.കഴിഞ്ഞ ദിവസം സ്വിസ് ടിവി സ്റ്റേഷനായ റേഡിയോ ടെലിവിഷൻ സൂയിസിന് (ആർടിഎസ്) നൽകിയ അഭിമുഖത്തിലാണ് പാപ്പ ഇക്കാര്യം വീണ്ടും ആവർത്തിച്ച് വ്യക്തമാക്കിയത്.
ഉക്രൈൻ യുദ്ധം തുടങ്ങിയിട്ട് രണ്ടു വർഷം പൂർത്തിയായ ശേഷം ഫെബ്രുവരി 25-ന് നടന്ന മദ്ധ്യാഹ്ന പ്രാർത്ഥനയിലും പാപ്പ ഇക്കാര്യം വ്യക്തമായിരുന്നു. ആ അവസരത്തിൽ ഫ്രാൻസിസ് പാപ്പ ഉക്രൈൻ ജനതയോടുള്ള തൻ്റെ ആഴമായ സ്നേഹം പ്രകടിപ്പിക്കുകയും എല്ലാ കക്ഷികളോടും നീതിപൂർവ്വകവും നിലനിൽക്കുന്നതുമായ ഒരു നയതന്ത്രപരമായ പ്രതിവിധി കണ്ടെത്താൻ ശ്രമിക്കാൻ അഭ്യർത്ഥിച്ചിരുന്നത് മത്തെയോ ബ്രൂണി ഓർമ്മിപ്പിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group