യുക്രൈനിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള വത്തിക്കാന്റെ പ്രവർത്തന ങ്ങളെക്കുറിച്ച് കർദ്ദിനാൾമാരുടെ കൗൺസിലിനോട് സംസാരിച്ച് മാർപാപ്പ.
വത്തിക്കാനിൽ കഴിഞ്ഞ ദിവസം നടന്ന കർദ്ദിനാൾമാരുടെ പ്ലീനറി അസ്സംബ്ലിയിലാണ് പാപ്പാ ഇതേക്കുറിച്ച് സംസാരിച്ചത്.
പ്ലീനറി അസംബ്ലിയിൽ യുക്രൈനും റഷ്യയും തമ്മിലുള്ള യുദ്ധവും അതിന്റെ സാമൂഹ്യവും രാഷ്ട്രീയവും സഭാപരവുമായ അനന്തര ഫലങ്ങളും ചർച്ച ചെയ്തു. യുക്രൈനിൽ സമാധാനം പുനഃസ്ഥാപിക്കാൻ പാപ്പായും സ്റ്റേറ്റ് സെക്രട്ടറിയും സ്വീകരിച്ച വിവിധ സംരംഭങ്ങളെക്കുറിച്ചും പരിശുദ്ധ പിതാവ് സംസാരിച്ചുവെന്ന് വത്തിക്കാൻ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. കത്തോലിക്കാ സഭയിൽ സ്ത്രീകളുടെ പങ്കാളിത്തത്തെക്കുറിച്ചും കർദ്ദിനാൾമാരുടെ കൗൺസിൽ ചർച്ച ചെയ്തു. അതോടൊപ്പം പരിശുദ്ധ സിംഹാസനത്തിന്റെ നയതന്ത്ര സേവനവും അപ്പോസ്തോലിക് നൂൺഷ്യോമാരുടെ പ്രവർത്തനങ്ങളും പ്രസ്തുത യോഗത്തിലെ ചർച്ചാവിഷയമായിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group