യുക്രൈന്‍- റഷ്യ യുദ്ധം അവസാനിപ്പിക്കുവാൻ നവനാള്‍ നൊവേനയ്ക്കു ആഹ്വാനo നൽകി യുക്രൈന്‍ ആര്‍ച്ച് ബിഷപ്പ്.

റഷ്യ – യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിന് വേണ്ടി മാര്‍ച്ച് 25ന് ദൈവമാതാവിന്റെ വിമല ഹൃദയത്തിന് ഇരു രാജ്യങ്ങളേയും ഫ്രാൻസിസ് മാർപാപ്പ സമര്‍പ്പിക്കുവാനിരിക്കെ, സമര്‍പ്പണ കര്‍മ്മത്തിനു മുന്നോടിയായി 9 ദിവസത്തെ നൊവേന അര്‍പ്പണത്തിനുള്ള ആഹ്വാനവുമായി യുക്രൈന്‍ ആര്‍ച്ച് ബിഷപ്പ്. തങ്ങളുടെ അഭ്യര്‍ത്ഥന പാപ്പ മാനിച്ചതില്‍ നന്ദിയും സന്തോഷവും ഉണ്ടെന്നും സമര്‍പ്പണത്തിന് മുന്നോടിയായി മാര്‍ച്ച് 17ന് ആരംഭിക്കുന്ന നവനാള്‍ നൊവേനയില്‍ പങ്കെടുക്കുവാന്‍ എല്ലാവരെയും ക്ഷണിക്കുകയാണെന്നും ലിവിവിലെ ലത്തീന്‍ കത്തോലിക്ക മെത്രാപ്പോലീത്തയായ മൈക്ക്സിസ്ലോ പറഞ്ഞു.

യുക്രൈനിലെ ക്രൈസ്തവരെ കൂടാതെ ലോകമെമ്പാടുമുള്ള വിശ്വാസികളോടും നവനാള്‍ പ്രാര്‍ത്ഥനയില്‍ ഭാഗഭാക്കാകുവാന്‍ മെത്രാപ്പോലീത്ത അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. 1987-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ റഷ്യയെ മാതാവിന് സമര്‍പ്പിച്ചുവെങ്കിലും അന്നത്തെ സമര്‍പ്പണം ശരിയായ രീതിയിലായിരുന്നെങ്കിലും, യുദ്ധത്തിന്റേതായ ഈ സാഹചര്യത്തില്‍ ഒന്നുകൂടി സമര്‍പ്പിച്ചാല്‍ നന്നായിരിക്കുമെന്ന് മെത്രാപ്പോലീത്ത പറഞ്ഞു. ഈ അഭ്യര്‍ത്ഥന തങ്ങളുടെ ആഗ്രഹവും, യുക്രൈന്‍ ജനതയുടെ ശബ്ദവുമാണെന്നു ആര്‍ച്ച് ബിഷപ്പ് മൈക്ക്സിസ്ലോ കൂട്ടിച്ചേർത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group